Sunday, September 14, 2025
spot_img
More

    മരണാസന്നരായവര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം

    ഇന്നേദിവസം ഈ ലോകത്തിന്റെ പലയിടങ്ങളിലായി അനേകര്‍ മരണമടയുന്നുണ്ട്. അവരില്‍ ചിലരെങ്കിലും നാം അറിയുന്നവരാണ്. വേറെ ചിലരെ നാം ഒരിക്കലും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. എങ്കിലും നാം മരണാസന്നരായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ഏതു നിമിഷവും എപ്പോള്‍ വേണമെങ്കിലും മരിക്കേണ്ടവരാണല്ലോ നാം തന്നെ. ഇങ്ങനെയൊരു ചിന്തയോടെ മരണാസന്നരായ വ്യക്തികള്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം:

    ആത്മാക്കളുടെ രക്ഷകനായ ഈശോയേ, ഒരു ആത്മാവു പോലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നവനേ ഇന്നേ ദിവസം മരണാസന്നരായി കഴിയുന്ന എല്ലാവരെയും അവിടുത്തെ സന്നിധിയിലേക്ക് സമര്‍പ്പിക്കുന്നു. അവരുടെ മരണസമയത്തെയും ആത്മാക്കളെയും സമര്‍പ്പിക്കുന്നു. ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്ന അത്യന്തം വേദനാകരമായ നിമിഷങ്ങളെ സമര്‍പ്പിക്കുന്നു. മരണസമയത്തുണ്ടാകാവുന്ന എല്ലാ വിധ പ്രലോഭനങ്ങളെയും സമര്‍പ്പിക്കുന്നു. ഈശോയുടെയും മാതാവിന്റെയും യൗസേപ്പിതാവിന്റെയും സാന്നിധ്യം അനുഭവി്ക്കാന്‍ അവര്‍ക്ക് കഴിയണമേ. അവരുടെ ആത്മാക്കളെ നിത്യനരകാഗ്നിയില്‍ വീഴ്ത്താതെ കാത്തുരക്ഷിക്കണമേ. സ്വര്‍ഗ്ഗത്തിലേക്ക് ആ ആത്മാക്കളെ നയിക്കണമേ ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!