Saturday, December 21, 2024
spot_img
More

    ഇത് ലോകത്തിന്റെ പാപങ്ങള്‍ക്കുവേണ്ടി ഓരോരുത്തരും മനസ്തപിച്ച് മാപ്പ് ചോദിക്കേണ്ട സമയം: ഫാ. റോയ് പാലാട്ടി സിഎംഐ

    ഈശോ ഭൂമിയിലേക്ക് വന്നത് സാമ്പത്തികവിദഗ്ദനോ സാമൂഹ്യശാസ്ത്രജ്ഞനോ ആയിട്ടായിരുന്നില്ല.. കാരണം ഈ ലോകത്തിിന്റെ ഏറ്റവും വലിയ പ്രശ്‌നം സാമ്പത്തികമല്ല. ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ശാരീരികമായ വേദനയല്ല. അങ്ങനെയായിരുന്നുവെങ്കില്‍ അവയ്ക്ക് പരിഹാരമായി ദൈവം ഒരു മെഡിക്കല്‍ ഡോക്ടറെയോ സോഷ്യോളജിസ്റ്റിനെയോ ലോകത്തിലേക്ക് പറഞ്ഞുവിട്ടാല്‍ മതിയായിരുന്നു. പക്ഷേ ദൈവം പറഞ്ഞുവിട്ടത് തന്റെ പുത്രനെയായിരുന്നു. പാപങ്ങളില്‍ നിന്ന് ജനത്തെ രക്ഷിക്കാനായിട്ടായിരുന്നു രക്ഷകന്റെ ജനനം.
    പാപത്തിന്റെ ഫലമാണ് ശാരീരികമായ വേദനകള്‍. പാപത്തിന്റെ ഫലമാണ് സാമ്പത്തികമായ തകര്‍ച്ചകള്‍.പാപത്തിന്റെ ഫലമാണ് വിപരീതമായ എല്ലാ അനുഭവങ്ങളും. ഞാന്‍ പാപം ചെയ്തതുകൊണ്ടുമാത്രമാണ് ഇവയെല്ലാം എന്ന് കരുതരുത്. ലോകത്തിന്റെ പാപങ്ങള്‍ നിമിത്തമാണ് ഇവയെല്ലാം സംഭവിച്ചിരിക്കുന്നത്. അതില്‍ എനിക്കും ഒരു പങ്കുണ്ടെന്ന് മാത്രം.

    അതുകൊണ്ട് നമ്മുടെ പാപങ്ങളെയോര്‍ത്ത് മനസ്തപിക്കാന്‍ കഴിയണം. തന്റെ ജനത്തിന്റെ പാപങ്ങളുടെ ദുസ്ഥിതിയോര്‍ത്ത് ദാനിയേല്‍ നിലവിളിച്ച് പ്രാര്‍ത്ഥിച്ചതുപോലെ നാം ഓരോരുത്തരും നമ്മുടെ പ്രിയപ്പെട്ടവരുടെ പാപങ്ങള്‍ക്കുവേണ്ടി നിലവിളിച്ച് പ്രാര്‍ത്ഥിക്കണം. ഈശോയോട് മാപ്പ് ചോദിച്ച്പ്രാര്‍ത്ഥിക്കാന്‍ നാം തയ്യാറാകണം. ദാനിയേല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്‍ ദാനിയേലിനോട് പറഞ്ഞത് ഇതായിരുന്നു ദൈവം നിന്നെ അത്യധികം സ്‌നേഹിക്കുന്നു.

    ദൈവത്തിന്റെ മുമ്പില്‍ എന്റെ പിഴ എന്ന് ഏറ്റുപറഞ്ഞ് പാപങ്ങള്‍ തുറന്നുപറയാന്‍ നാം സന്നദ്ധരാകുമ്പോള്‍ ദാവീദിനോട് ഗബ്രിയേല്‍ ദൂതന്‍ അറിയിച്ച വചനം നമ്മുടെ കാതുകളിലും മുഴങ്ങും. എനിക്ക് നിന്നോട് വലിയഇഷ്ടമാണ്. ഞാനും എന്റെ പ്രിയപ്പെട്ടവരും ദൈവശുശ്രൂഷരും ചെയ്ത എല്ലാ പാപങ്ങളെയുമോര്‍ത്ത് ഞങ്ങള്‍ മാപ്പ് ചോദിക്കു്ന്നു. ഞങ്ങള്‍ക്ക് ഒന്നിനെ പ്രതിയും ന്യായീകരണം ഇല്ല. പാപിയുടെ മടങ്ങിവരവ് ദൈവം എന്നും ആഗ്രഹിക്കുന്നു. ഈ ഭൂമിയില്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുഎന്ന് പറയാന്‍ ഞങ്ങള്‍ക്കറിയില്ല. ഒന്നുമാത്രം ഞാന്‍ പറയുന്നു, എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. പാപത്തിന്റെ ഭാരമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാരം. എന്നാല്‍ അതേക്കുറിച്ച് പറയുന്നതും കേള്‍ക്കുന്നതും ആര്‍ക്കും ഇഷ്ടമില്ല. സന്തോഷമുള്ള കാര്യങ്ങള്‍ കേള്‍ക്കുവാനാണ് എല്ലാവര്‍ക്കും താല്പര്യം. സ്വകാര്യതകളില്‍ ഒളിഞ്ഞിരിക്കുന്ന പാപത്തിന്റെ രഹസ്യം അന്വേഷിക്കുന്നത് ആര്‍്ക്കും ഇഷ്ടമല്ല. ഞങ്ങള്‍ ഓരോരുത്തരും കുറ്റവാളികളാണ്. കുമ്പസാരമെന്ന കൂദാശയെ ഞങ്ങള്‍ ദുരുപയോഗിച്ചിട്ടുണ്ട്. ഇന്ന് പാപമോചനത്തിന്റെ കൂദാശ നല്കാന്‍ ദൈവാലയങ്ങളോ വൈദികരോ ഇല്ല.

    അതുകൊണ്ട് നമുക്ക് ഇങ്ങനെ പ്രാര്‍തഥിക്കാം, പശ്ചാത്തപിക്കാം. ഞാനും എന്റെ കുടുംബാംഗങ്ങളും രക്തബന്ധത്തില്‍ പെട്ടവരും വഴി ചെയ്തുപോയ എല്ലാ പാപങ്ങളെയുമോര്‍ത്ത് മാപ്പ് ചോദിക്കുന്നു. ആകാശത്തിന്റെ കിളിവാതില്‍ തുറന്ന് നിന്റെ സ്‌നേഹത്തിന്റെ ശക്തി ഞങ്ങളിലേക്ക് ഒഴുക്കണമേ. ഈശോയേ ഞങ്ങളോട് കരുണകാണിക്കണമേ.

    ആണിപ്പാടുള്ള കരങ്ങള്‍ നീട്ടി ഈശോയെ ഞങ്ങളെ ഓരോരുത്തരെയും ചേര്‍ത്തുപിടിക്കണമേ. മാരകമായ പീഡകളില്‍ നിന്ന് ഞങ്ങള്‍ എല്ലാവരെയും രക്ഷിക്കണമേ.

    ( ദാനിയേല്‍ ഫാസ്റ്റിംങ് പ്രയറില്‍ നിന്ന്)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!