ഫാ. മീഗല്‍ ജോസ് മെദിന ഒരാമാസിയെന്ന വൈദികനെ ഇപ്പോള്‍ അത്ഭുതത്തോടെയാണ് ലോകം കാണുന്നത്. സൗത്ത് ഈസ്റ്റ് മെക്‌സിക്കോയിലെ സാന്റാ ലൂയിസാ ദെ മാരിലാക്കിലെ വൈദികനായ ഇദ്ദേഹം അടുത്തയിടെയാണ് കോവിഡ് രോഗിയായത്.
എന്നാല്‍ തന്റെ രോഗാവസ്ഥ പോലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് തന്റെ അജഗണത്തെ വിശ്വാസത്തിലും വിശുദ്ധ കുര്‍ബാനയിലുംലോക്ക് ഡൗണ്‍ കാലത്തും നിലനിര്‍ത്തിപ്പോരുന്ന വൈദികനായിരുന്നു അദ്ദേഹം. അങ്ങനെ പോരുമ്പോഴാണ് അദ്േദഹം കോവിഡ് 19 ബാധിതനായത്.
പക്ഷേ ഓണ്‍ലൈനിലുള്ള കുര്‍ബാനകള്‍ക്ക് അച്ചന്‍ മുടക്കം വരുത്തിയില്ല. ഇരുപതിനായിരത്തോളം ഫോളവേഴ്‌സുണ്ട് അച്ചന്റെ കുര്‍ബാനകള്‍ക്ക്. അതുകൊണ്ട് കോവിഡ് ബാധിതനായെങ്കിലും ഓണ്‍ലൈന്‍ ലൈവ് കുര്‍ബാനയ്ക്ക് മുടക്കം വരുത്താന്‍ തയ്യാറാകാതെ അച്ചന്‍ കുര്‍ബാനക്കുപ്പായമണിഞ്ഞു, ബലിവേദിയൊരുക്കി. ഏകനായി നിന്ന് അദ്ദേഹം വിശ്വാസതീക്ഷ്ണതയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ഓക്‌സിജന്‍ ട്യൂബ് മൂക്കില്‍ ഘടിപ്പിച്ചാണ് അച്ചന്‍ ഓണ്‍ലൈന്‍ കുര്‍ബാന അര്‍പ്പിച്ചത്. ഞാന്‍ പ്രാര്‍ത്ഥനയില്‍ ആഴമായി വിശ്വസിക്കുന്നു. ഞാന്‍ പ്രാര്‍ത്ഥനയില്‍ ശരണപ്പെടുന്നു. അതുകൊണ്ടാണ് കോവിഡ് 19 നെ അഭിമുഖീകരിച്ചുകൊണ്ടും വിശുദ്ധ ബലി അര്‍പ്പിച്ചത്. അച്ചന്‍ പറയുന്നു. ഒരുപാട് പേര്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് അറിയാമെന്നും അച്ചന്‍ പറയുന്നു.
38 വര്‍ഷം മുമ്പാണ് ഫാ. മെദീന പുരോഹിതനായത്. ഇപ്പോള്‍ 66 വയസ് കഴിഞ്ഞു.