ലാഹോര്‍: പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വൈദികര്‍. സോഷ്യല്‍ മീഡിയായിലൂടെയാണ് വൈദികര്‍ സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
പാക്കിസ്ഥാനില്‍ റിക്കോര്‍ഡ് മഴയാണ് പെയ്തിരിക്കുന്നത്. നാലടിയോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയിരിക്കുന്നത്.വീടുകളെല്ലാം വെള്ളത്തിലാണ്. പാക്കിസ്ഥാനിലെ 10 ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ദുരിതത്തിലാക്കിയിരിക്കുന്നത്. 301 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായിക്കഴിഞ്ഞു.
നിരവധി കത്തോലിക്കാ വൈദികരാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. കാരിത്താസും സേവനനിരതരാണ്. മുള്‍ട്ടാന്‍ ബിഷപ് ബെന്നി ട്രാവാസും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ട്. ടെന്റുകളും റേഷനും സഭ വഴി വിതരണം ചെയ്യുന്നുണ്ട്.