പാരീസ്: ഫ്രാന്‍സില്‍ ദിവസവും രണ്ട് കത്തോലിക്കാ ദേവാലയങ്ങള്‍ വീതം ആക്രമിക്കപ്പെടുന്നതായി വാര്‍ത്ത. പള്ളിയിലെ വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുക, ചുമരുകളില്‍ ക്രിസ്തീയവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതുക, പള്ളിയകം മലിനമാക്കുക എന്നിവയും ദേവാലയാക്രമണങ്ങളില്‍ ഉള്‍പ്പെടുന്നു.
ഒരു വര്‍ഷം 40 മുതല്‍ 50 വരെ പള്ളികള്‍ ഇപ്രകാരം ഉപയോഗശൂന്യമായിത്തീരാറുണ്ട്. 2018 ല്‍ ആയിരത്തിലേറെ കത്തോലിക്കാ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്.
ജര്‍മ്മന്‍ ദിനപത്രമായ ദി വെല്‍റ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരി്ക്കുന്നത്.