Thursday, November 21, 2024
spot_img
More

    പരിശുദ്ധ കന്യാമറിയത്തിന്റെ യഥാര്‍ത്ഥ പേര് എന്താണെന്നറിയാമോ?

    മറിയം,മേരി എന്നെല്ലാമാണല്ലോ പരിശുദ്ധ കന്യാമറിയത്തെ നാം വിളിക്കുന്നത്. ഇംഗ്ലീഷില്‍ വാക്കാണ് മേരി. എന്നാല്‍ പരിശുദ്ധഅമ്മയുടെ യഥാര്‍ത്ഥ നാമം മിറിയാം എന്നാണ്. ഹീബ്രുവാക്കാണ് അത്. കാത്തലിക് എന്‍സൈക്ലോപീഡിയ നല്കുന്ന വിശദീകരണമാണ് ഇത്.

    പഴയനിയമത്തില്‍ മോശയുടെ സഹോദരിയുടെ പേര് മിറിയാം എന്നാണ്. പുതിയ നിയമത്തില്‍ ഉടനീളം പരിശുദ്ധ അമ്മ മറിയം എന്നാണ് അറിയപ്പെടുന്നത്. മിറിയാം എന്ന പേര് നല്കിയിരിക്കുന്നത് വളരെ പ്രതീകാത്മകമായിട്ടാണ് എന്നാണ് ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായം. മാര്‍, യാം എന്നീ ഹീബ്രുവാക്കുകളില്‍ നിന്നാണ് മിറിയാം എന്ന വാക്കു രൂപപ്പെട്ടത്.

    മാര്‍ എന്നതിന് കയ്പ് എന്നാണ് അര്‍ത്ഥം. യാം എന്നതിന് കടല്‍ എന്നും. കയ്‌പേറിയ സഹനങ്ങള്‍ അനുഭവിച്ചവള്‍ എന്നും ദു:ഖത്തിന്റെ കണ്ണുനീര്‍ത്തുള്ളിയെന്നും എല്ലാം ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു പേര് നല്കിയിരിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!