മക് അലന്‍: സഭയ്ക്കും ലോകം മുഴുവനും വേണ്ടി ഇരുപത്തിനാലു മണിക്കൂറും പ്രാര്‍ത്ഥനകള്‍ ഉയര്‍ത്താനായി ഇതാ ഒരു ചാനല്‍. ശാലോം വേള്‍ഡ് പ്രയര്‍ ചാനല്‍.
വിവിധ ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ തത്സമയം ലഭ്യമാക്കുന്നു എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാവും തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ദിവ്യബലി, ദിവ്യകാരുണ്യആരാധന, കരുണക്കൊന്ത, പരിശുദ്ധ അമ്മയുടെ ജപമാല, നൊവേനകള്‍, യാമപ്രാര്‍ത്ഥനകള്‍ തുടങ്ങിയവയില്‍ തത്സമയം വിശ്വാസികള്‍ക്ക് പങ്കെടുക്കാന്‍ കഴിയും നാലു മണിക്കൂറിനിടയില്‍ ഒരു ദിവ്യബലി അര്‍പ്പണം ചാനലിലൂടെ സംപ്രേഷണം ചെയ്യും.
അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ മൂന്നു റീജിയനുകളിലായിട്ടാണ് ചാനല്‍ ലോഞ്ചിംങ് ക്രമീകരിച്ചിരിക്കുന്നത്. ശാലോം വേള്‍ഡ് ഇംഗ്ലീഷ് ചാനലിന്റെ നാലാമത്തെ ചാനലാണ് ശാലോം വേള്‍ഡ് പ്രയര്‍ ചാനല്‍.
ഇന്ന് രാവിലെ 11.30 ന് അമേരിക്കയിലെയും വൈകിട്ട് 4.30 ന് യൂറോപ്പിലെയും ലോഞ്ചിംങ് നടക്കും. സെപ്തംബര്‍ 17 ന് രാവിലെ 9.15 നാണ് ഓസ്‌ട്രേലിയായിലെ ലോഞ്ചിംങ്.