വത്തിക്കാന്‍ സിറ്റി: കോവിഡ് കാലത്തെ വിര്‍ച്വല്‍ കുര്‍ബാന വിശ്വാസികളുടെ ശാരീകിസാന്നിധ്യമുള്ള കുര്‍ബാനയര്‍പ്പണത്തിന് പകരമാവില്ലെന്ന് കര്‍ദിനാള്‍ റോബര്‍ട്ട് സാറ.
കോവിഡ് മഹാമാരിയുടെ ദു: സ്വാധീനം കുടുംബപരവും സാമൂഹികവുമായ മേഖലകളില്‍ മാത്രമല്ല ആരാധനക്രമ മേഖലയിലും സംഭവിച്ചിട്ടുണ്ട്. വിശ്വാസികളുടെ കൂട്ടായ്മയ്ക്ക് ദൈവശാസ്ത്രപരമായ അര്‍ത്ഥം ലഭിക്കുന്നത് പരിശുദ്ധ ത്രീത്വത്തിന്റെ കൂട്ടായ്മയില്‍ നി്‌നാണ്.
ദൈവഭവനവും സഭയുടെ ഭവനവുമായിട്ടാണ് ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ദൈവാലയത്തില്‍ ദൈവമക്കളായ വിശ്വാസികളുടെ കുടുംബം സന്നിഹിതമാകുന്നത് യുക്തിപൂര്‍വ്വമാണ്. സാഹചര്യം അനുവദിക്കുന്നിടത്തോളം ജനപങ്കാളിത്തത്തോടുകൂടിയ വിശുദ്ധ കുര്‍ബാനയര്‍പ്പണം ഉടനെ പുനരാരംഭിക്കേണ്ടതുണ്ട്.
നമുക്ക് ആഹ്ലാദത്തോടെ ദിവ്യകാരുണ്യത്തിലേക്ക് മടക്കാം എന്ന ശീര്‍ഷകമുള്ള ദേശീയ മെത്രാന്‍സമിതി അധ്യക്ഷന്മാര്‍ക്ക് അയച്ചകത്തിലാണ് കര്‍ദിനാള്‍ സാറ ഇക്കാര്യം എഴുതിയിരിക്കുന്നത്. ദൈവാരാധനയ്ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷനാണ് കര്‍ദിനാള്‍ സാറ.