മനില: കോവിഡ് പകര്‍ച്ച വ്യാധിയുടെ ഇക്കാലത്ത് ഡ്രൈവ് ഇന്‍ മാസുമായി ഫിലിപ്പൈന്‍സിലെ സഭ. സ്വന്തം വാഹനങ്ങളില്‍ ഇരുന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവസരം കൊടുക്കുന്ന രീതിയാണ് ഇത്. അപ്പിറ്റോങ് ഡിസ്ട്രിക്ടിലെ സെന്റ് ജോസ്മരിയ എസ്‌ക്രീവ സ്‌റ്റേഷനില്‍ എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം ആറുമണിക്ക് കുര്‍ബാന അര്‍പ്പിക്കുന്നുണ്ട്.
ഇതിന് പുറമെയാണ് വിശ്വാസികള്‍ക്ക് ആശങ്കകള്‍ കൂടാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള അവസരം നല്കുന്ന ഡ്രൈവ് ഇന്‍ മാസ് സംഘടിപ്പിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധിയെ ഭയന്ന് വിശുദ്ധ കുര്‍ബാനയ്ക്ക പോകാന്‍ മടിക്കുന്ന വിശ്വാസികള്‍ ഏറെയുണ്ട്.എന്നാല്‍ ദിവ്യകാരുണ്യത്തോട് അവര്‍ക്ക് തീവ്രമായ സ്‌നേഹവുമുണ്ട്.
ഇത്തരം സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടിയാണ് ഇത്തരം കുര്‍ബാനകള്‍. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 10 പേര്‍ക്ക് മാത്രമേ ഇവിടെ അനുവാദമുള്ളൂ.