“വർഗീയത അപകര്‍ഷത യിൽ നിന്നാണ് വരുന്നത്, സമുദായ ബോധമാകട്ടെ അഭിമാന ബോധത്തിൽനിന്നും”ബിഷപ് മാര്‍ തോമസ് തറയിലിന്റെ കുറിപ്പ്‌

സമുദായബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണോ? ഈയടുത്ത നാളുകളിൽ സഭാതലത്തിൽ ഉയരുന്ന ഒരു ചോദ്യമാണിത്. സമുദായബോധവും വർഗീയതയും വളരെ വ്യത്യസ്തങ്ങളാണ്. ഞാൻ അംഗമായിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധമാണ് സമുദായബോധം. അതാരോഗ്യകരമാണെന്നു മാത്രമല്ല, നമ്മിലേക്കുമാത്രം ഒതുങ്ങുന്നതുമല്ല. ഈ അഭിമാനബോധം ഇല്ലെങ്കിൽ അത് നമ്മുടെ ആത്മാഭിമാനത്തെയും തകർക്കും. ക്രിസ്ത്യാനിക്കു ഇന്നത്തെ കാലത്തു ഏറ്റവും ആവശ്യം അവന്റെ സ്വത്വത്തെക്കുറിച്ചുള്ള ഈ അഭിമാനബോധമാണ്. അതില്ലാത്തതുകൊണ്ടാണ് വളരെ പെട്ടെന്ന് ക്രിസ്ത്യാനിയെ ആക്രമിക്കാനും അപമാനിക്കാനും സാധിക്കുന്നത്. ഒറ്റപ്പെട്ട അപചയങ്ങളുടെ പേരിൽ അതിക്രൂരമായി സഭയെ ആക്രമിക്കുന്നത് ആസ്വദിക്കുന്നത്തിന്റെ കാരണം സഭയുടെ നന്മയുടെ ചരിത്രത്തെക്കുറിച്ചും വർത്തമാനകാലത്തെ കുറിച്ചും അഭിമാനമില്ലാത്തതുകൊണ്ടാണ്.

ഈശോ സമുദായബോധത്തെ എതിർത്തോ? സമരിയക്കാരും യഹൂദരും തമ്മിലുള്ള പ്രശ്നം സമുദായത്തിന്റെ ആയിരുന്നോ അതോ വംശീയതയുടേതായിരുന്നോ? വംശീയതയുടെ എന്നാണുത്തരം. വംശശുദ്ധിയെ കുറിച്ചുള്ള അവരുടെ മിഥ്യാധാരണയെ ഈശോ തിരുത്തി. എല്ലാ വംശങ്ങളെയും രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന ക്രിസ്തീയതക്ക് എങ്ങനെയാണു വർഗീയതയും വംശീയതയും പറയാനാവുക? നാം പറയുന്നത് വിശ്വാസികളുടെ സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധത്തെകുറിച്ചാണ്. അത് പറഞ്ഞില്ലെങ്കിൽ നാളെ ഈ സമൂഹം തന്നെ ദുർബലമാകും. മറ്റുള്ളവരുടെ ദുഷ്പ്രചാരണങ്ങളുടെ നടുവിൽ എല്ലാവരെയും പ്രീതിപ്പെടുത്തി സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തുന്നതാവരുത് സഭ. ലോകത്തെ വിശുദ്ധീകരിക്കുന്ന സഭക്ക് സ്വന്തം ദൗത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും അഭിമാനമുണ്ടാകണം.

വർഗീയത അപകര്ഷതയിൽ നിന്നാണ് വരുന്നത്. സമുദായബോധമാകട്ടെ അഭിമാനബോധത്തിൽനിന്നും. ആരോഗ്യകരമായ സമുദായബോധം ഇല്ലാത്തപ്പോഴാണ് മറ്റുള്ളവർക്ക് വർഗീയമായി മുതലെടുപ്പ് നടത്താൻ സാധിക്കുന്നത്. അതുകൊണ്ടു തന്നെ സഭാമക്കളിൽ സഭയെക്കുറിച്ചുള്ള അഭിമാനബോധം വർധിപ്പിക്കാൻ സഭാനേതൃത്വം പരിശ്രമിക്കണം.

സമുദായബോധം എന്നാൽ അഭിമാനബോധം എന്ന് മാത്രം

സഭാമക്കൾക്കൊരിക്കലും വർഗീയമാകാൻ സാധിക്കില്ല. കാരണം ജീവിതത്തിൽ മുഴുവൻ സ്നേഹിക്കാനും സഹോദരനുവേണ്ടി കുരിശെടുക്കുവാനുമാണ് അവർ പരിശീലിക്കപ്പെടുന്നത്.

സഭയുടെ നന്മയെ മുതലെടുത്തു സഭാമാക്കളെ ദുര്ബലപ്പെടുത്തുവാൻ സമൂഹത്തിൽ പരിശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെകൂറിച്ചു മുന്നറിയിപ്പ് കൊടുക്കാനും “സർപ്പങ്ങളുടെ വിവേകത്തോടെ” സഭാനേതൃത്വം തയ്യാറാകണം. കാരണം അറിവ് ചൂഷണത്തെ തടയും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates