കല്‍പ്പറ്റ: പരിസ്ഥിതി ലോല മേഖലയുടെ പേരില്‍ കര്‍ഷകരെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.
മലബാര്‍, കൊട്ടിയൂര്‍, ആറളം വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുത്തിയ പരിസ്ഥിതി ലോല മേഖലയായ വില്ലേജുകളില്‍ കര്‍ഷകര്‍ ഭയവിഹ്വലരായി കഴിയുകയാണ്. മലയോര പ്രദേശങ്ങളെ ഇല്ലാതാക്കാനുള്ള നയമാണ് അധികാരികള്‍ സ്വീകരിച്ചുവരുന്നത്. ഇക്കോ സെന്‍സിറ്റീവ് സോണ്‍ വനത്തിനുള്ളില്‍ തന്നെ ആയിരിക്കണം.
കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.