സൈബീരിയ: യേശുവിന്റെ പുനര്‍ജ്ജന്മം എന്ന് അവകാശപ്പെട്ട് മതസംഘടന രൂപീകരിക്കുകയും ആളുകളെ വൈകാരികമായി ചൂഷണം ചെയ്യുകയും പണം പിരിക്കുകയും ചെയ്ത ആളെ റഷ്യയില്‍ അറസ്റ്റ് ചെയ്തു. മുന്‍ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായരിുന്ന സെര്‍ജി ടോറോപ്പിനെയും ഇയാളുടെ സഹായികളായ മറ്റ് രണ്ടുപേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ട്രാഫിക് ഓഫീസര്‍ ജോലി നഷ്ടപ്പെട്ടതിന് ശേഷം ചര്‍ച്ച് ഓഫ് ദ ലാസ്റ്റ് ടെസ്റ്റ്‌മെന്റ് എന്ന സംഘടന രൂപീകരിച്ച് അതിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ആയിരക്കണക്കിന് അനുയായികളും ഉണ്ടായിരുന്നു.
2002 മുതല്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അറസ്റ്റ് ഇപ്പോഴാണുണ്ടായത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഇയാളുടെ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിച്ചിരുന്നു.