കോട്ടയം: അന്നദാനത്തിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമായി മാറിയ നവജീവന്‍ തോമസ് ചേട്ടന്‍ എന്ന പിയു തോമസിന് കോവിഡ്. നവജീവനിലെ അമ്പതോളം അന്തേവാസികള്‍ക്കും കോവിഡ് കണ്ടെത്തി. പി യു തോമസ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അദ്ദേഹവുമായി അടുത്തവൃന്ദങ്ങള്‍ അറിയിച്ചു.
ഇരുപത്തിയഞ്ചിലധികം വര്‍ഷമായി ജീവകാരുണ്യ മേഖലയില്‍ സജീവസാന്നിധ്യമാണ് പി യു തോമസ്. മാനസികരോഗികളുടെ പുനരധിവാസകേന്ദ്രമാണ് കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തുള്ള നവജീവന്‍.