കോതമംഗലം: കമ്പ്യൂട്ടര്‍ ജീനിയസ് എന്ന് അറിയപ്പെടുന്ന കൗമാരക്കാരന്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസിന്റെ മലയാളത്തിലുള്ള ഔദ്യോഗിക ജീവചരിത്രമായ ഹൈവേ റ്റു ഹെവന്‍ എന്ന കൃതിയുടെ പ്രകാശനം കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍് നിര്‍വഹിച്ചു. ബ്ര, എഫ്രേം കുന്നപ്പള്ളിയും ബ്ര. ജോണ്‍ കണയങ്കനും ചേര്‍ന്ന് രചിച്ച ജീവചരിത്രം കോഴിക്കോട് ആത്മബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്ര, എഫ്രേം കുന്നപ്പള്ളിയും ബ്ര. ജോണ്‍ കണയങ്കനും ഇംഗ്ലീഷില്‍ രചിക്കപ്പെട്ട കൃതിയുടെ മലയാളംപരിഭാഷയാണ് ഇത്. കാര്‍ലോയുടെ അമ്മയെയും സുഹൃത്തുക്കളെയും നേരില്‍ കണ്ട് ഒരു വര്‍ഷം കൊണ്ട് എഴുതി തയ്യാറാക്കിയ കൃതിയാണ് ഹൈവേ റ്റു ഹെവന്‍.
കൃതിയുടെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം ഒക്ടോബര്‍ പത്തിന് ഇറ്റലിയിലെ അസ്സീസിയില്‍ വച്ച് ബിഷപ് ഡൊമനിക് സോറെന്റിനാ ന്രിര്‍വഹിക്കും. ഒക്ടോബര്‍ പത്തിനാണ് കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്.
കേരളത്തിലെ പ്രമുഖ ബുക്ക്സ്റ്റാളുകളില്‍ കൃതി ലഭ്യമാണ്. പുസ്തകങ്ങള്‍ക്കായി താഴെ പറയുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍: 9188706536, 9746440800, 600