Wednesday, February 19, 2025
spot_img

റഫായേല്‍, മിഖായേല്‍, ഗബ്രിയേല്‍ മാലാഖമാരേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ഇന്ന് സെപ്തംബര്‍ 29. തിരുസഭ ഇന്ന് മുഖ്യദൂതരായ മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍ മാലാഖമാരുടെ തിരുനാള്‍ ആചരിക്കുകയാണ്. സൂപ്പര്‍ ഏയ്ഞ്ചല്‍സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ദൈവജനത്തിന് വേണ്ടി ദൈവത്താല്‍ അയ്ക്കപ്പെട്ടിരിക്കുന്നവരാണ് ഇവര്‍. പ്രത്യേകമായ ദൗത്യത്താല്‍ ദൈവം അയച്ചിരിക്കുന്നവരാണ് മുഖ്യദൂതന്മാര്‍. പ്രത്യേകദൗത്യവാഹകരാണ് ഇവര്‍.

അവരുടെ പേരുകള്‍സൂചിപ്പിക്കുന്നതുപോലെ തന്നെ അവര്‍ക്കെല്ലാം പ്രത്യേകം ദൗത്യങ്ങളാണ് നിര്‍വഹിക്കാനുള്ളത്. ഇവരില്‍ ഒന്നാമന്‍ മിഖായേല്‍ മാലാഖയാണ്. ദൈവത്തെപോലെ ആരുണ്ട് എന്നാണ് മിഖായേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. മുഖ്യദൂതരില്‍ ഏറ്റവും ഉന്നതനും മിഖായേല്‍ തന്നെ. തിന്മയുടെ ശക്തികളെ ദൂരെയകറ്റാന്‍ മിഖായേലിന് പ്രത്യേകം കഴിവുണ്ട്

ദൈവമനുഷ്യന്‍ എന്നാണ് ഗബ്രിയേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. പ്രധാനപ്പെട്ട വിശേഷങ്ങള്‍ അറിയിക്കാനാണ് ഗബ്രിയേല്‍ മാലാഖയെ ദൈവം അയ്ക്കുന്നത്. പരിശുദ്ധ അമ്മയുടെ അടുക്കലേയ്ക്കും സക്കറിയായുടെ അടുക്കലേയ്ക്കും ദൈവം അയ്ക്കുന്നത് ഗബ്രിയേലിനെയാണല്ലോ

ദൈവം സൗഖ്യപ്പെടുത്തുന്നു എന്നാണ് റഫായേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം.യാത്രകളില്‍ നമ്മെ അനുഗമിക്കുന്നത് റഫായേല്‍ മാലാഖയാണ്.യാത്രക്കാരെ അവരുടെ സഞ്ചാരപഥങ്ങളിലെ എല്ലാവിധത്തിലുമുള്ള തിന്മകളില്‍ നിന്നും സംരക്ഷിക്കുന്നത് റഫായേലാണ്.

ഈ ഭൂമിയില്‍ നാം തനിച്ചല്ല എന്നാണ് ഈ മുഖ്യദൂതരുടെ തിരുനാള്‍ദിനത്തിലൂടെ സഭ നമ്മോട് പങ്കുവയ്ക്കുന്ന ആശയം. ഇരുണ്ട, നാരകീയ ശക്തികളോടുള്ള പോരാട്ടത്തില്‍ ഈ മാലാഖമാര്‍ നമ്മുക്ക് തുണയും ശക്തിയുമാണ്.

അതുകൊണ്ട്‌ന മുക്ക് ഇന്നേ ദിവസം പ്രത്യേകമായു എല്ലാദിവസവും തുടര്‍ച്ചയായും ഈ മാലാഖമാരുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!