ബെയ്ജിംങ്: ചൈനയിലെ ക്രിസ്ത്യന്‍ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോര്‍ ഉടമയ്ക്ക ഏഴു വര്‍ഷത്തെ ജയില്‍ശിക്ഷ. അനധികൃതമായ കച്ചവടം നടത്തിയെന്നും പുസ്തകങ്ങള്‍ കൈവശം സൂക്ഷിച്ചു എന്നുമാണ് കേസ്. മുപ്പതിനായിരം ഡോളര്‍ പിഴയും വിധിച്ചു. ഇതിന് പുറമെ ക്രൈസ്തവപുസ്തകങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
അംഗീകാരമില്ലാതെ മതപരമായ പുസ്തകങ്ങള്‍ അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിനാണ് ഈ ശിക്ഷയെന്ന് വാര്‍ത്ത പറയുന്നു. തായ്‌ചോവു നഗരത്തിലെ ചെജിയാന്‍ങ് പ്രോവിന്‍സിലെ ചെന്‍സൂ എന്ന പുസ്തകശാലയുടെ ഉടമയ്ക്കാണ് ഈ ദുര്യോഗം ഉണ്ടായത്. ഇദ്ദേഹത്തിന്റെ പുസ്തകശാലയിലെ 12,864 പുസ്തകങ്ങളാണ് നശിപ്പിക്കപ്പെട്ടത്.
അച്ചടിച്ചതും വിതരണം ചെയ്തതുമായ പുസ്തകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ആളുകള്‍ ക്രൈസ്തവപുസ്തകങ്ങള്‍ വായിക്കുന്നതിനെ അധികാരികള്‍ ഭയപ്പെടുന്നു. വളരെ ലജ്ജാകരമായ പ്രവൃത്തികളാണ് ഗവണ്‍മെന്റ് തലത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ക്രൈസ്തവര്‍ സംഭവത്തോട് പ്രതികരിച്ചു.