Wednesday, February 5, 2025
spot_img
More

    ശ്രീലങ്കയിലെ ഭീകരാക്രമണം; പ്രതികളെന്ന് സംശയിക്കുന്നവരെ വിട്ടയച്ചത് ദൗര്‍ഭാഗ്യകരം: കര്‍ദിനാള്‍ രഞ്ചിത്ത്

    കൊളംബോ: ലോക മനസ്സാക്ഷിയെ മുഴുവന്‍ നടുക്കിക്കളഞ്ഞ ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരെ വിട്ടയച്ചത് സങ്കടകരവും നിര്‍ഭാഗ്യകരവുമാണെന്ന് കര്‍ദിനാള്‍ രഞ്ചിത്ത്.

    ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴുപേരില്‍ അഞ്ചുപേരെയാണ് ഗവണ്‍മെന്റ് വിട്ടയച്ചത്.തെളിവുകളില്ല എന്നതായിരുന്നു വിട്ടയ്ക്കാന്‍ കാരണമായി ഗവണ്‍മെന്റ് പറയുന്നത്. കൃത്യമായ അന്വേഷണത്തിന്റെ അഭാവവും അഴിമതിയുമാണ് ഇതിന് പിന്നിലുള്ളതെന്ന് സംശയിക്കുന്നതായി കര്‍ദിനാള്‍ രഞ്ചിത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 ന് ആയിരുന്നു ഭീകരാക്രമണം നടന്നത്. 259 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്ന ഭീകരാക്രമണത്തിന് വിധേയമായത് ക്രൈസ്തവ ദേവാലയങ്ങളും ഹോട്ടലുകളുമായിരുന്നു.

    ശ്രീലങ്കയില്‍ എട്ടു ശതമാനം മാത്രമേ ക്രൈസ്തവരുള്ളൂ. ഇതില്‍ 1.5 മില്യന്‍ കത്തോലിക്കരാണുള്ളത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!