Thursday, February 6, 2025
spot_img
More

    വീടിന് വെളിയിലേക്ക് പോകുന്ന മക്കളുടെ സംരക്ഷണം ഉറപ്പുവരുത്തണോ, ഈ തിരുവചനം പറഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ മതി

    വീടിനുള്ളില്‍ പോലും മക്കള്‍ സുരക്ഷിതരല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണ് ഇത്. അങ്ങനെയെങ്കില്‍ പുറത്തുപോകുമ്പോഴത്തെ കാര്യം പറയാനുണ്ടോ? പക്ഷേ മക്കളെ എപ്പോഴും അടച്ചുപൂട്ടി സൂക്ഷിക്കാനും കഴിയില്ലല്ലോ. അവരുടെ പ്രായമനുസരിച്ച് ഓരോരോ ഇടങ്ങളിലേക്ക് മാതാപിതാക്കളെന്ന നിലയില്‍ നമുക്ക് അവരെ പറഞ്ഞയ്‌ക്കേണ്ടതായിട്ടുണ്ട്.

    നേഴ്‌സറി മുതല്‍ കോളജ് വരെ. ജോലിക്ക് മുതല്‍ വിദേശത്തേക്ക് വരെ. എന്തിനേറെ വിവാഹം ചെയ്ത് അയ്ക്കുന്നതുപോലും ഒരുതരത്തില്‍ മാതാപിതാക്കളുടെ കണ്‍വെട്ടത്തില്‍ നിന്നുള്ള വേര്‍പാടും യാത്ര അയ്ക്കലുമാണ്.

    ഇത്തരം സാഹചര്യങ്ങളില്‍ എല്ലാം നമുക്ക് മക്കളുടെ സുരക്ഷയെ ഉറപ്പുവരുത്താനും അവരെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കാനും സഹായകരമായ ഒരു വചനമുണ്ട്. അതാണ് ചുവടെ എഴുതുന്നത്.

    ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിച്ച് മക്കളെ യാത്ര അയ്ക്കുക. അവരുടെ യാത്ര സുഖകരമായിരിക്കും. അവരുടെ ജീവിതം സുരക്്ഷിതമായിരിക്കും. അവര്‍ക്ക് യാത്രയിലോ ആയിരിക്കുന്ന ഇടങ്ങളിലോ ഒന്നിലും അപകടം ഉണ്ടാവുകയില്ല.

    ഒരു നല്ല ദൂതന്‍ അവനോടൊത്ത് പോകും. അവന്റെ യാത്ര മംഗളകരമായിരിക്കും.സുഖമായി അവന്‍ മടങ്ങുകയും ചെയ്യും. ( തോബിത്ത് 5:21)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!