Friday, January 3, 2025
spot_img
More

    അമേരിക്കന്‍ ഇലക്ഷന്‍; നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് മെത്രാന്മാര്‍

    വാഷിംങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവരും നൊവേന ചൊല്ലി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അമേരിക്കന്‍ മെത്രാന്‍സംഘത്തിന്റെ അഭ്യര്‍ത്ഥന. മന:സാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യാനുള്ള പ്രേരണ ലഭിക്കാന്‍ വേണ്ടിയാണ് ഇത്. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ മൂന്നുവരെയാണ് നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനം. ഈ ദിവസങ്ങളില്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേ ഒരു നന്മനിറഞ്ഞ മറിയമേ ഒരു ത്രീത്വസ്തുതി എന്നിവയും ചൊല്ലണം.

    തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കന്മാര്‍ക്കുവേണ്ടി നവംബര്‍ നാലിന് സമാപന പ്രാര്‍ത്ഥനയും നടത്തും. നേതാക്കന്മാര്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ വേണ്ടി അന്നേ ദിവസം പ്രാര്‍ത്ഥിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!