വാഴ്ത്തപ്പെട്ട കാര്‍ലോയുടെ നാമകരണപ്രഖ്യാപനത്തിന് ശേഷം ഒരു ദിവ്യകാരുണ്യാത്ഭുതത്തിന്റെ സംഭവം വൈറലായിമാറിയിരിക്കുകയാണ്. ഒട്ടാവയിലെ സെന്റ് മേരിസ് ഇടവക വികാരി ഫാ. മാര്‍ക്ക് ഗോറിയാണ് ഈ അത്ഭുതസാക്ഷ്യം പങ്കുവച്ചിരി്ക്കുന്നത്.
2006 ഒക്ടോബര്‍ 12 ന് പതിനഞ്ചാം വയസില്‍ ലുക്കീമിയ ബാധിതനായി മരിച്ചതിന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 21 നാണ് ഈ അത്ഭുതം നടന്നത്. ദിവ്യകാരുണ്യം വിതരണം ചെയ്യാന്‍ തുടങ്ങിയ ഒരു കന്യാസ്ത്രീയാണ് ആദ്യമായി ഈ അത്ഭുതത്തിന് സാക്ഷിയായത്.
ദിവ്യകാരുണ്യം നല്കാനായി കൈയിലെടുത്തുപിടിച്ച കന്യാസ്ത്രീയുടെ മുഖത്ത് അത്ഭുതവും അതിശയവും നിറയുന്നത് കണ്ടും കണ്ണ് നിറയുന്നതു കണ്ടും വിശ്വാസി ദിവ്യകാരുണ്യത്തിലേക്ക് നോക്കിയപ്പോള്‍ കണ്ടത് ദിവ്യകാരുണ്യത്തിന്റെ ചുവടുഭാഗം ചുവന്നിരിക്കുന്നതാണ്. ശരീരത്തിന്റെ ഉള്ളില്‍ നിന്ന് വരുന്നതുപോലെ രക്തം ദിവ്യകാരുണ്യത്തിന്റെ ഉള്ളില്‍ നി്ന്ന് കിനിഞ്ഞിറങ്ങുന്നതാണ് അവര്‍ കണ്ടത്.
പിന്നീട് വിദഗ്ദരുടെ നേതൃത്വത്തില്‍ തിരുവോസ്തി പഠനത്തിന് വിധേയമാക്കിയപ്പോള്‍ കണ്ടെത്തിയത് അത്ഭുതകരമായ ചില സത്യങ്ങളായിരുന്നു. ഹൃദയപേശികളിലെ കോശങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ടെന്നും എല്ലാ ദിവ്യകാരുണ്യാത്ഭുതങ്ങളിലെയും പോലെ എ, ബി പോസിറ്റീവ് രക്തമാണതിലുള്ളതെന്നും വ്യക്തമായി. ടൂറിനിലെ തിരുക്കച്ചയിലുള്ളതും ഇതേഗ്രൂപ്പ് രക്തമാണ്. സ്വഭാവികമായ പ്രതിഭാസമായി ഇതിനെ വിശദീകരിക്കാന്‍ ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല.
ദിവ്യകാരുണ്യാത്ഭുതങ്ങളുടെ ആരാധകനായ കാര്‍ലോയുടെ മരണത്തിന് ശേഷം നടന്ന ഈ അത്ഭുതത്തെ ദൈവികമായ ഒരു അടയാളമായിട്ടാണ് ഇപ്പോള്‍ കാണുന്നത്. മരണത്തിന് ശേഷം നടന്ന ഈ അത്ഭുതം വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന് ശേഷം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.