Tuesday, July 1, 2025
spot_img
More

    മാര്‍പാപ്പയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു: കര്‍ദിനാള്‍ ഗ്രേഷ്യസ്

    മുംബൈ: അടുത്തയിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടേതായി വന്ന സ്വവര്‍ഗ്ഗബന്ധങ്ങളെക്കുറിച്ചുള്ള അഭിപ്രായം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തതായി മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്.

    സ്വവര്‍ഗ്ഗരതിയെക്കുറിച്ചോ കുടുംബബന്ധങ്ങളെക്കുറിച്ചോ ഉള്ള സഭയുടെ പ്രബോധനങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കരുണ കാണിക്കുക, ദുര്‍ബലരെ സംരക്ഷിക്കുക ഇതാണ് പാപ്പ പറയുന്നത്. ഫ്രാന്‍സിസെക്കോ എന്ന ഡോക്യുമെന്ററിയില്‍ പാപ്പ പറഞ്ഞതായ അഭിപ്രായങ്ങളുടെ പേരില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വിശദീകരണം ചോദിച്ചുകൊണ്ടുള്ള അന്വേഷണങ്ങള്‍ വരുന്നുണ്ട്.

    ഇത്തരമൊരു സാഹചര്യത്തിലാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍പാപ്പയുടെ വാക്കുകള്‍ വ്യത്യസ്തമായ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സിബിസിഐയുടെ വ്യക്തമായ വിശദീകരണം നല്‌കേണ്ടതുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. കര്‍ദിനാള്‍ അറിയിച്ചു.

    തിരുവചനങ്ങളില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും സ്വീകരിച്ചവയാണ് സഭയുടെ പ്രബോധനങ്ങള്‍. അത് വ്യക്തതയുള്ളതാണ്. അതില്‍ ഒരുതരത്തിലും മായം കലര്‍ത്താനാവില്ല. കര്‍ദിനാള്‍ വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!