Friday, December 27, 2024
spot_img
More

    “സ്വ​ന്തം സ​മു​ദാ​യ​ബോ​ധം ന​ല്ല​താ​ണ്, ആ​വ​ശ്യ​വു​മാ​ണ്. എ​ന്നാ​ൽ അ​തു മ​റ്റു സ​മു​ദാ​യ​ങ്ങ​ൾ​ക്കു ദോ​ഷ​ക​ര​മാ​ക​രു​ത്”ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ തുറന്നെഴുത്ത്‌

    കേ​ര​ള​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും പി ​എ​സ് സി ​നി​യ​മ​ന​ങ്ങ​ളി​ലും 10% സാ​ന്പ​ത്തി​ക സം​വ​ര​ണം (ഇഡ​ബ്ല്യുഎ​സ് റി​സ​ർ​വേ​ഷ​ൻ ) ന​ട​പ്പി​ലാ​യി​രി​ക്കു​ക​യാ​ണ്. വ​ൻ സാ​മു​ദാ​യി​ക-രാ​ഷ്‌​ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തു ന​ട​പ്പി​ലാ​ക്കി​യ​ത് എ​ന്നു മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു.ഇ​തു​വ​രെ യാ​തൊ​രു​വി​ധ സം​വ​ര​ണ ആ​നു​കൂ​ല്യ​വും ല​ഭി​ക്കാ​തി​രു​ന്ന സം​സ്ഥാ​ന ജ​ന​സം​ഖ്യ​യി​ലെ 27% ൽ ​അ​ധി​കം വ​രു​ന്ന സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് (ഇ ​ഡ​ബ്ല്യുഎ​സ്) വൈ​കി​യെ​ങ്കി​ലും ല​ഭി​ച്ച നീ​തി​യെ ചി​ല സം​ഘ​ടി​ത സാ​മു​ദാ​യി​ക ശ​ക്തി​ക​ൾ അ​കാ​ര​ണ​മാ​യി എ​തി​ർ​ക്കു​ന്ന​തു തി​ക​ച്ചും ഖേ​ദ​ക​ര​മാ​ണ്.

    എ​ന്തെ​ങ്കി​ലും ആ​ദ​ർ​ശ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഇ​വ​ർ ഇ​പ്ര​കാ​രം ചെ​യ്യു​ന്ന​തെ​ന്നു ക​രു​താ​ൻ സാ​ധി​ക്കി​ല്ല. സ്വ​ന്തം പാ​ത്ര​ത്തി​ൽ ഒ​രു കു​റ​വും ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ലും അ​ടു​ത്തി​രി​ക്കു​ന്ന​വ​ന്‍റെ പാ​ത്ര​ത്തി​ൽ ഒ​ന്നും വി​ള​ന്പ​രു​ത് എ​ന്നു ശ​ഠി​ക്കു​ന്ന​ത് എ​ന്തു വി​കാ​ര​മാ​ണ്?ഈ ​വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യി​ലെ മു​ഖ്യ​ധാ​രാ രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ കാ​ലാ​കാ​ല​ങ്ങ​ളാ​യി സ്വീ​ക​രി​ച്ചു​പോ​ന്നി​ട്ടു​ള്ള നി​ല​പാ​ടു​ക​ളെ വി​ല​യി​രു​ത്തി​യാ​ൽ ഇ​പ്പോ​ൾ സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​നെ​തി​രാ​യി സ​മ്മ​ർ​ദ​ത​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ മ​നോ​ഭാ​വം ന​മു​ക്കു മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും.

    വി​വി​ധ രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളി​ലൂ​ടെ ന​മു​ക്കൊ​ന്നു ക​ട​ന്നു​പോ​കാം.

    ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി

    രാ​ജ്യ​ത്തു സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​സാ​ക്കി​യെ​ടു​ത്ത് 10% സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി​യ ബി​ജെ​പി​യു​ടെ നി​ല​പാ​ട് കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​വ​ർ ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച ശ​ക്ത​മാ​യ നി​ല​പാ​ടുത​ന്നെ​യാ​ണു സാ​ന്പ​ത്തി​ക സം​വ​ര​ണം ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ പ്രാ​യോ​ഗി​ക​മാ​കാ​ൻ കാ​ര​ണം.

    ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ൾ

    ജാ​തി- മ​ത ര​ഹി​ത സ​മൂ​ഹ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക എ​ന്ന​തും ദ​രി​ദ്ര​രെ ഉ​ദ്ധ​രി​ക്കു​ക എ​ന്ന​തും ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​ദ​ർ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ​ല്ലോ. അ​വ​രു​ടെ ഈ ​ആ​ദ​ർ​ശ​ങ്ങ​ൾ​ക്ക് എ​തി​ര​ല്ല സാ​ന്പ​ത്തി​ക സം​വ​ര​ണം എ​ന്ന ആ​ശ​യം. ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രെ പ​രി​ഗ​ണി​ക്കു​ക എ​ന്ന ആ​ശ​യ​ത്തെ ഒ​രി​ക്ക​ലും നി​രാ​ക​രി​ക്കാ​ൻ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു സാ​ധി​ക്കു​ക​യി​ല്ല.

    അ​തു​കൊ​ണ്ടു​ത​ന്നെ കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സം​വി​ധാ​നം, ഇ​തു​വ​രെ യാ​തൊ​രു സം​വ​ര​ണ​വും ല​ഭി​ക്കാ​ത്ത വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള 10% സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തെ അം​ഗീ​ക​രി​ക്കു​ക​യും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. നൂ​റ്റി​മൂ​ന്നാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്കു ശേ​ഷം സം​സ്ഥാ​ന​ത്ത് ഈ ​സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി​യ​തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​യി എ​ന്ന വ​സ്തു​ത നി​ല​നി​ൽ​ക്കു​ന്പോ​ഴും ചി​ല പ​രി​മി​തി​ക​ളോ​ടെ​യാ​ണെ​ങ്കി​ലും ഇ​ഡബ്ല്യുഎ​സ് സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി എ​ന്ന​തു സ്വാ​ഗ​താ​ർ​ഹ​മാ​ണ്.കേ​ര​ള​ത്തി​ൽ ഇ ​ഡ​ബ്ല്യുഎ​സ് സം​വ​ര​ണ​ത്തി​നെ​തി​രാ​യി സം​ഘ​ടി​ത രാ​ഷ്‌​ട്രീ​യ- സാ​മു​ദാ​യി​ക നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി സ​മ​ഗ്ര​മാ​ണ്.ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ 579-ാമ​ത് നി​ർ​ദേ​ശ​മാ​യി, ജാ​തി​സം​വ​ര​ണം ഇ​ന്നു​ള്ള തോ​തി​ൽ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ 10% സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പി​ൽ വ​രു​ത്താ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്.

    ഇ​തു കേ​ര​ള ജ​ന​ത അം​ഗീ​ക​രി​ച്ചു എ​ന്ന​തി​ന്‍റെ തെ​ളി​വു​കു​ടി​യാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​രു​ടെ വി​ജ​യ​മെ​ന്നു പ​റ​യാം. ഇ​പ്ര​കാ​രം പ്ര​ക​ട​ന​പ​ത്രി​ക​യി​ലൂ​ടെ അ​വ​ർ പ്ര​ഖ്യാ​പി​ച്ച ന​യം ഇ​പ്പോ​ൾ നി​യ​മ​പ​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. അ​തി​നാ​ൽ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് ഈ ​വി​ഷ​യ​ത്തി​ൽ സു​വ്യ​ക്ത​മാ​ണ്.

    ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സ്

    ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സി​നും സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തോ​ട് വ​ള​രെ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ നി​ല​പാ​ടാ​ണു​ള്ള​ത്. ഇ​ത് ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​ത് 1992 ൽ ​ന​ര​സിം​ഹ​റാ​വു സ​ർ​ക്കാ​രാ​ണ്.

    എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​നാ പ​രി​ര​ക്ഷ ല​ഭി​ക്കാ​തി​രു​ന്ന​തു കാ​ര​ണം ഇ​ന്ദി​രാ സാ​ഹ്‌​നി കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ ഇ​തു പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. തു​ട​ർ​ന്നു സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നാ​യി 2006 ൽ ​സി​ൻ​ഹു ക​മ്മീ​ഷ​നെ നി​യ​മി​ച്ച​ത് മ​ൻ​മോ​ഹ​ൻ​സിം​ഗ് സ​ർ​ക്കാ​രാ​ണ്.കൂ​ടാ​തെ ബിജെപി ​സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​നാ​യി പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച നൂ​റ്റി​മൂ​ന്നാം ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി പാ​സാ​യ​തു കോ​ണ്‍ഗ്ര​സി​ന്‍റെ​യും മ​റ്റു പ്ര​തി​പ​ക്ഷ എം​പി മാ​രു​ടെ​യും പി​ന്തു​ണ​യോ​ടു​കൂ​ടി ത​ന്നെ​യാ​ണ്.

    ഏ​റ്റ​വും കൗ​തു​ക​ക​ര​മാ​യ കാ​ര്യം ബി​ജെ​പി യെ​ക്കാ​ൾ ഉ​ദാ​ര​മാ​യ ന​യം ഇ​ക്കാ​ര്യ​ത്തി​ൽ കോ​ണ്‍ഗ്ര​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്നു​ള്ള​താ​ണ്.കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലെ എ​ട്ടു ല​ക്ഷം രൂ​പ വ​രെ കു​ടും​ബ​വാ​ർ​ഷി​ക വ​രു​മാ​നം എ​ന്ന ഒ​രൊ​റ്റ മാ​ന​ദ​ണ്ഡം മാ​ത്രം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ബാ​ക്കി​യു​ള്ള അ​ഞ്ച് ഏ​ക്ക​ർ കൃ​ഷി​ഭൂ​മി പ​രി​ധി, ആ​യി​രം സ്ക്വ​യ​ർ ഫീ​റ്റി​ൽ താ​ഴെ വി​സ്തീ​ർ​ണ​മു​ള്ള വീ​ട്, നാ​ല് സെ​ന്‍റ് വ​രെ​യു​ള്ള ഹൗ​സ് പ്ലോ​ട്ട് എ​ന്നീ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം എ​ടു​ത്തു​ക​ള​ഞ്ഞ ഏ​ക സ​ർ​ക്കാ​ർ രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​രാ​ണ്. ഇ​പ്ര​കാ​രം ത​ന്നെ കോ​ണ്‍ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​വും സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തോ​ട് വ​ള​രെ അ​നു​ഭാ​വ​പൂ​ർ​വ​മാ​യി​ട്ടു​ള്ള നി​ല​പാ​ടു​ക​ളാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത് എ​ന്നു ന​മു​ക്കു കാ​ണാ​ൻ സാ​ധി​ക്കും

    .മു​സ‌്‌ലിം ലീ​ഗ്

    സാ​ന്പ​ത്തി​ക സം​വ​ര​ണ വി​ഷ​യ​ത്തി​ൽ ഭാ​ര​ത​ത്തി​ലെ മു​ഖ്യ​ധാ​രാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യ ഒ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ‌്‌ലിം ലീ​ഗും അ​നു​ബ​ന്ധ ക​ക്ഷി​ക​ളും മാ​ത്ര​മാ​ണ്. ഇ​ത് ഒ​രി​ക്ക​ലും എ​ന്തെ​ങ്കി​ലും ആ​ദ​ർ​ശ​ത്തി​ന്‍റെ പേ​രി​ലാ​ണ് എ​ന്ന് ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. കാ​ര​ണം വ്യ​ത്യ​സ്ത​മാ​യ ചി​ന്താ​ധാ​ര​ക​ളു​ള്ള രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ പോ​ലും ത​ത്വ​ത്തി​ലും പ്ര​യോ​ഗ​ത്തി​ലും സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തെ അ​നു​കൂ​ലി​ക്കു​ന്പോ​ൾ ലീ​ഗ് ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്.പാ​ർ​ല​മെ​ന്‍റി​ൽ സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ വ​ന്ന​പ്പോ​ൾ കോ​ണ്‍ഗ്ര​സും ഇ​ട​തു​പ​ക്ഷ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ അ​തി​നെ അ​നു​കൂ​ലി​ച്ചു. അ​ന്നു സ​ന്നി​ഹി​ത​രാ​യി​രു​ന്ന 326 അം​ഗ​ങ്ങ​ളി​ൽ 323 പേ​രും അ​നു​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്തു. അ​ന്ന് എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്ത മൂ​ന്നു​പേ​ർ മു​സ‌്‌ലിം ലീ​ഗി​ന്‍റെ ര​ണ്ടം​ഗ​ങ്ങ​ളും എ​ഐ​എം​ഐ​എം(ഓൾ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുൾ മുസ്‌ലീമിൻ)ന്‍റെ ഒ​രം​ഗ​വും ആ​യി​രു​ന്നു. ലീ​ഗി​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ വ​ർ​ഗീ​യ​ത മു​ഖം​മൂ​ടി മാ​റ്റി പു​റ​ത്തേ​ക്കു​വ​രു​ന്നു എ​ന്നു​ള്ള​തി​ന്‍റെ വ്യ​ക്ത​മാ​യ ഒ​രു തെ​ളി​വാ​യി ഇ​തി​നെ ക​രു​താ​വു​ന്ന​താ​ണ്

    .ലീ​ഗി​ന്‍റെ വ​ർ​ഗീ​യ നി​ല​പാ​ടു​ക​ൾ ഹാ​ഗി​യ സോ​ഫി​യ വി​ഷ​യ​ത്തി​ലും ന​മ്മ​ൾ ക​ണ്ട​താ​ണ്. ഒ​രു മ​ത​ത്തി​നാ​കെ എ​ന്ന നി​ല​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ലും 12% വ​രെ സ​മു​ദാ​യ സം​വ​ര​ണം അ​നു​ഭ​വി​ച്ചു​പോ​രു​ന്ന വി​ഭാ​ഗ​ത്തി​ന്‍റെ സം​ഘ​ടി​ത മ​ത​ശ​ക്തി എ​ന്ന നി​ല​യി​ലു​ള്ള ലീ​ഗി​ന്‍റെ ന​യ​ങ്ങ​ൾ ഇ​ത​ര സ​മൂ​ഹ​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു​ണ്ടോ എ​ന്ന സം​ശ​യം ന്യാ​യ​മാ​ണ്.സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ മു​ട​ക്കി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഏ​താ​ണ്ടു പൂ​ർ​ണ​മാ​യും മു​സ്ലിം സ​മു​ദാ​യ​ത്തി​നു വേ​ണ്ടി മാ​ത്ര​മാ​ണ്. സ്കോ​ള​ർ​ഷി​പ്പ് പോ​ലെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും ഈ ​സ​മു​ദാ​യ​ത്തി​ന് മാ​ത്ര​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ​പോ​ലും സം​സ്ഥാ​ന ന്യു​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ ഇ​ത​ര ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ പു​റ​ന്ത​ള്ള​പ്പെ​ടു​ന്നു.സൗ​ജ​ന്യ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ, മ​ഹ​ൽ സോ​ഫ്റ്റ് തു​ട​ങ്ങി​യ ധാ​രാ​ളം സൗ​ജ​ന്യ പ​ദ്ധ​തി​ക​ൾ വേ​റെ​യും ഉ​ണ്ട്. ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ന്‍റെ മ​ത​പ​ഠ​ന ത്തി​നു സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ഇ​സ‌്‌ലാ​മി​ക മ​ത​പ​ഠ​ന​ത്തി​നു മാ​ത്ര​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ ലീ​ഗ് ഉ​ൾ​പ്പെ​ടെ പു​ല​ർ​ത്തി​യ ജാ​ഗ്ര​ത മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണ് തു​റ​പ്പി​ക്കേ​ണ്ട​താ​ണ്. അ​തേ​സ​മ​യം, ഇ​വ​ർ മ​റ്റു സ​മു​ദാ​യ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളെ​പ്പോ​ലും ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു എ​ന്ന​തി​നെ എ​ങ്ങ​നെ​യാ​ണ് ന്യാ​യീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്? സ്വ​ന്തം സ​മു​ദാ​യ​ബോ​ധം ന​ല്ല​താ​ണ്, ആ​വ​ശ്യ​വു​മാ​ണ്. എ​ന്നാ​ൽ അ​തു മ​റ്റു സ​മു​ദാ​യ​ങ്ങ​ൾ​ക്കു ദോ​ഷ​ക​ര​മാ​ക​രു​ത്.

    .യുഡിഎ​ഫ്

    കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ രാ​ഷ്‌​ട്രീ​യ സ്വ​ഭാ​വ​ത്തി​നു മ​ങ്ങ​ലേ​റ്റി​ട്ടു​ണ്ടോ? സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടെ പ​ല വി​ഷ​യ​ങ്ങ​ളി​ലും സ്വ​ന്ത​മാ​യി ഒ​രു നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം ഈ ​മു​ന്ന​ണി ദു​ർ​ബ​ല​മാ​യി​രി​ക്കു​ക​യാ​ണോ? മു​ന്ന​ണി​യി​ലെ പ്ര​ധാ​ന ക​ക്ഷി​യാ​യ കോ​ണ്‍ഗ്ര​സി​ന് അ​തി​ന്‍റെ ദേ​ശീ​യ നി​ല​പാ​ടി​നെ​പ്പോ​ലും അ​നു​കൂ​ലി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ത്? വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ൾ പ​ര​സ്യ​മാ​യി പ​റ​യു​ന്ന എം​എ​ൽ​എ​മാ​രു​ടെ മേ​ൽ പാ​ർ​ട്ടി​ക്കു കാ​ര്യ​മാ​യ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​തു​പോ​ലെ തോ​ന്നു​ന്നു. ഈ ​മു​ന്ന​ണി​ക്ക് ഒ​രു പ്ര​ക​ട​ന​പ​ത്രി​ക പോ​ലും പു​റ​ത്തി​റ​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്നു സം​ശ​യ​മു​ണ്ട്.ഇ​പ്പോ​ൾ ജ​മാ​അ​ത്ത് ഇ​സ്ലാ​മി​യു​ടെ വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യു​മാ​യി​പ്പോ​ലും സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഒ​രു മു​സ‌്‌ലിം രാ​ഷ്‌​ട്ര​മാ​യ ബം​ഗ്ലാ​ദേ​ശ് പോ​ലും ജ​മാ​അത്തെ ഇ​സ‌്‌ലാ​മി​യു​ടെ നേ​താ​ക്ക​ളെ ക​ഠി​ന ശി​ക്ഷ​ക​ൾ​ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ള്ള​താ​ണ് എ​ന്നു പ​റ​യു​ന്പോ​ൾ ഇ​വ​രു​ടെ ഭീ​ക​ര​ത​യു​ടെ ആ​ഴം മ​ന​സി​ലാ​കു​മ​ല്ലോ. ഇ​ത്ത​രം സ​ഖ്യ​ങ്ങ​ളെ മ​തേ​ത​ര ചി​ന്താ​ഗ​തി​ക്കാ​ർ​ക്ക് എ​ങ്ങ​നെ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കും?

    ബ​ഹു​സ്വ​ര​ത​യും മ​തേ​ത​ര​ത്വ​വുംഒ​രു ബ​ഹു​സ്വ​ര രാ​ഷ്‌​ട്ര​ത്തി​ന്‍റെ മ​തേ​ത​ര സ്വ​ഭാ​വം നി​ല​നി​ർ​ത്താ​ൻ കേ​ര​ള​ത്തി​ലെ രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു സാ​ധി​ക്ക​ണം. ഈ ​നാ​ട് എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. എ​ല്ലാ സ​മൂ​ഹ​ങ്ങ​ളെ​യും അ​വ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്കാ​ൻ മു​ന്ന​ണി​ക​ൾ​ക്കു സാ​ധി​ക്ക​ണം. എ​ന്നാ​ൽ, ഏ​താ​നും വോ​ട്ടി​നു​വേ​ണ്ടി സം​ഘ​ടി​ത വ​ർ​ഗീ​യ പ്രസ്ഥാനങ്ങളുമായി രാ​ഷ്‌​ട്രീ​യ കൂകൂട്ടുകെട്ടിലേർപ്പെടുന്ന മു​ന്ന​ണി സം​വി​ധാ​ന​ങ്ങ​ളെ ഇതര​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കു തി​ക​ഞ്ഞ ആശങ്കയോടുകൂടി മാ​ത്ര​മേ കാ​ണു​വാ​ൻ സാധിക്കുകയുള്ളൂ.രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളും ചി​ല സ​മു​ദാ​യ​ങ്ങ​ളെ ത​ങ്ങ​ളു​ടെ ഫി​ക്സ​ഡ് വോ​ട്ട് ബാ​ങ്ക് ഡി​പ്പോ​സി​റ്റ് ആ​യി ക​രു​തി ലാ​ഘ​വ​മാ​യെ​ടു​ത്ത് എ​ന്തു​മാ​കാം എ​ന്ന അ​മി​ത ആ​ത്മ​വി​ശ്വാ​സം വ​ച്ചു​പു​ല​ർ​ത്ത​രു​ത്. തി​രു​ത്താ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഇ​നി​യും ക​ഴി​ഞ്ഞു​പോ​യി​ട്ടി​ല്ല എ​ന്നു​കൂ​ടി ഓർമിപ്പിക്കുന്നു.ഭാ​ര​ത സം​സ്കാ​ര​ത്തി​ന്‍റെ മ​ഹി​മ​യും മ​തേ​ത​ര മൂ​ല്യ​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​നു​ള്ള അ​ധി​കാ​ര​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളു​മ​ല്ല ജ​നാ​ധി​പ​ത്യ ഭാ​ര​ത​ത്തി​ൽ രാ​ഷ്‌​ട്രീ​യ പാർട്ടികൾക്കു തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ലഭിക്കുന്നത് എ​ന്ന​ത് ആ​രും മ​റ​ക്കാ​തി​രി​ക്ക​ട്ടെ.

    ആ​ർ​ച്ച്ബി​ഷ​പ് ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

    കടപ്പാട് : ദീപിക

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!