കോലാലംപൂര്‍: മലേഷ്യയുടെ ആദ്യ കര്‍ദിനാള്‍ കര്‍ദിനാള്‍ അന്തോണി സോറ്റര്‍ ഫെര്‍ണാണ്ടസ് ദിവംഗതനായി.88 വയസായിരുന്നു.
1983 മുതല്‍ 2003 വരെ കോലാലംപൂര്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു. നാവില്‍ അര്‍ബുദം കണ്ടെത്തിയതിനെ തുടര്‍ന്ന് നവംബര്‍ മുതല്‍ പാലിയേറ്റീവ് കെയറില്‍ കഴിയുകയായിരുന്നു. 2016 നവംബര്‍ 19 ന് ഇദ്ദേഹത്തിന് കര്‍ദിനാള്‍ പദവി ലഭിച്ചത് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ ചരിത്രം രചിച്ച നിമിഷമായിരുന്നു.
ഒക്ടോബര്‍ 31 ന് സംസ്‌കാരം നടക്കും.