അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‌ക്കെ എല്ലാ ദിവസവും ഇലക്ഷന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ഹോളിവുഡ് താരം പട്രീഷ്യ ഹീട്ടോണ്‍. ട്വീറ്ററിലൂടെയാണ് നടി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇലക്ഷന്‍ എന്ന് നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും നടിയുടെ പല മുന്‍കാല ട്വീറ്റുകളും ഇലക്ഷന്‍ മുന്‍നിര്‍ത്തിയുള്ളതായിരുന്നു. രാജ്യം പലകാരണങ്ങളാല്‍ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ദൈവസ്‌നേഹം പ്രകടമാക്കപ്പെടുന്നതിന് വേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു നടിയുടെ മുമ്പത്തെ ട്വീറ്റുകള്‍. ഈ സാഹചര്യത്തിലാണ് അനുദിനമുള്ള ജപമാലയെ താന്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു എന്ന ട്വീറ്റിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്.
11,000 ലൈക്കുകളും 1000 റീ ട്വീറ്റുകളും അറുനൂറോളം കമന്റുകളുമാണ് ഇതിന് ലഭിച്ചിരിക്കുന്നത്.