Tuesday, July 1, 2025
spot_img
More

    ബൈബിളിലെ എഴുപത്തിമൂന്നു പുസ്തകങ്ങളുടെയും സംഗ്രഹം – ലിസി ഫെർണാണ്ടസിന്റെ ‘പൊരുളറിയാൻ’ പംക്തി – ഉല്പത്തി പുസ്തകം

    ദൈവീക രക്ഷാകര പദ്ധതിയാണ് ബൈബിളിന്റെ പ്രതിപാദ്യം. ഈ പദ്ധതിയുടെ ആമുഖ ഭാഗം നമ്മൾ ഉല്പത്തി പുസ്തകത്തിൽ കാണുന്നു.
    ഒരുക്കം, പൂർത്തീകരണം, പ്രഘോഷണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് രക്ഷാകര പദ്ധതി കടന്നു പോകുന്നത്.

    ഇപ്പോൾ നാം കടന്നു പോകുന്ന കാലഘട്ടം പ്രഘോഷണത്തിന്റെ കാലമാണ്. എന്നാൽ ഉല്പത്തി പുസ്തകം ഒരുക്ക കാലഘട്ടത്തിന്റെ വിവരണങ്ങളാണ്. ആദ്യത്തെ പതിനൊന്ന് ഉല്പത്തി അധ്യായ വിവരണം ചരിത്രാതീത കാലഘട്ടം അഥവാ പ്രീ- ഹിസ്റ്റോറിക്കൽ പിരിയഡിനെ പറ്റിയാണ്.

    ഉല്പത്തി പുസ്തക രചനയിൽ ഉപയോഗിച്ചിരിക്കുന്ന രചനാ ശൈലികളെ യാഹ്-വിസ്റ്റ് (ജെ), എലോഹിസ്റ്റ് (ഇ), നിയമാവർത്തന ( ഡി) , പുരോഹിത (പി) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നതായും ഓരോന്നിന്റെ സവിശേഷതകളും ഈ വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്.

    പന്ത്രണ്ടാം അധ്യായത്തിൽ അബ്രാഹമിന്റെ കാലഘട്ടം മുതലാണ് യഥാർത്ഥത്തിൽ ചരിത്രം ആരംഭിക്കുന്നത്. ദൈവം അബ്രഹാമിനെ വിളിക്കുന്നതും, ദൈവമനുഷ്യ ഉടബടിയും അതിലൂടെ ജനിക്കുന്ന ഇസഹാക്ക് , യാക്കോബ് എന്നീ തലമുറകളുടെയും ജീവിതത്തിലൂടെ കടന്ന് പോകുന്ന ഉല്പത്തി പുസ്തകം അവസാനിക്കുന്നത് യോക്കോബിൽ നിന്നുത്‌ഭവിക്കുന്ന ഇസ്രയേൽ ജനതയുടെ പന്ത്രണ്ട് ഗോത്രങ്ങളുടെ പിതാക്കൻമാരായ യാക്കോബിന്റെ മക്കളെപ്പറ്റി പറഞ്ഞു കൊണ്ടാണ്. ഏറ്റവും സവിശേഷനായ യാക്കോബിന്റെ ഇളയ മകൻ ജോസഫിന്റെ മരണത്തോടെ ഉല്പത്തി പുസ്തകം അവസാനിക്കുന്നു.

    വിശദമായ ക്ലാസ് കേൾക്കുന്നതിനായി യൂട്യൂബ് വീഡിയോ കാണുക.
    ലിങ്ക്: https://youtu.be/cNomgHYUzio

    അടുത്ത ഭാഗം: പുറപ്പാട് പുസ്തകം ഇസ്രയേൽ ജനതയുടെ ചരിത്രം തുടരുന്നത് കാണാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!