ബെയ്ജിംങ്: ഓഡിയോ ബൈബിള്‍ വിറ്റതിന് നാലു ചൈനക്കാരെ ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. അനധികൃതമായ പുസ്തകവില്പനയുടെ പേരിലാണ് അറസ്റ്റ്. റിലീജിയസ് ലിബര്‍ട്ടി മാഗസിനായ ബിറ്റര്‍ വിന്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2011 ല്‍ സ്ഥാപിതമായ ലൈഫ് ട്രീ കള്‍ച്ചര്‍ കമ്മ്യൂണിക്കേഷന്‍ കമ്പനി ലിമിറ്റഡില്‍ ജോലി ചെയ്യുകയായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടവര്‍. അനധികൃതമായി ബിസിനസ് ചെയ്തു എന്നതിന്റെ പേരില്‍ ജൂലൈ രണ്ടിനാണ് ഇവരെ അറസ്്റ്റ് ചെയ്തത്. ഇപ്പോള്‍ നാലുപേരും ജയിലിലാണ്. ലൈഫ് ട്രീ കള്‍ച്ചര്‍ കമ്പനി നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ്.
പക്ഷേ ക്രൈസ്തവരെ ഏതുവിധേനയും അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അറസ്റ്റ്.