കോട്ടയം: സിഎംഐ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയില്‍ അമനകര വിശുദ്ധ പത്താം പിയൂസ് ആശ്രമാംഗമായിരുന്ന ഫാ. ആല്‍ഹന്‍ നെടുങ്ങനാല്‍ അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് പൂഞ്ഞാര്‍ ആശ്രമ ദേവാലയത്തില്‍ നടക്കും.
സിഎംഐ സഭയുടെ കോട്ടയം പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍, കാഞ്ഞിരപ്പള്ളി മേരിക്യൂന്‍സ് ആശുപത്രി ബര്‍സാര്‍, ബംഗളൂര് ധര്‍മ്മാരാം കോളജ് ബര്‍സാര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
1936 ജൂലൈ 18 ന് ജനിച്ച അദ്ദേഹം 1960 മെയ് 16 നാണ് നിത്യവ്രതം അനുഷ്ഠിക്കുകയും 1963 മെയ് 17 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.