ഇന്ന് കൃപയുടെ മണിക്കൂര്‍, പാഴാക്കരുതേ ഈ നിമിഷങ്ങള്‍


 

ഇന്ന് പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാള്‍ ദിനം.ഇന്നേദിവസം ഉച്ചയ്ക്ക് പന്ത്രണ്ടുമണിമുതല്‍ ഒരു മണിവരെ കൃപയുടെ മണിക്കൂറായി ആചരിക്കുന്നു. 1946 ല്‍ ഇറ്റലിയില്‍ സിസ്റ്റര്‍ പിയറീനയ്ക്ക് റോസ മിസ്റ്റിക്ക മാതാവ് പ്രത്യക്ഷപ്പെട്ടു കൊടുത്ത സന്ദേശം അനുസരിച്ചാണ് ഇന്നേ ദിവസം കൃപയുടെ മണിക്കൂറായി ആചരിക്കുന്നത്. ദൈവകരുണ ഒഴുകുന്ന കൃപയുടെ മണിക്കൂറാണ് ഇത്.

ഇന്നേ ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്നും മാതാവ് നിര്‍ദ്ദേശം നല്കുകയുണ്ടായി.

“പ്രാർത്ഥനയോടും പ്രാശ്ചിത്ത  പ്രവർത്തികളോടും  കൂടി  51 ആം സംകീർത്തനം  കൈ വിരിച്ചുപിടിച്ചു 3 പ്രാവശ്യം ചൊല്ലുക.  ഈ  മണിക്കൂറിൽ വളരെയധികം ദൈവകൃപ  ചൊരിയപ്പെടും  കഠിനഹൃദയരായ കൊടും പാപികൾക്ക്  പോലും ദൈവ കൃപയുടെ സ്പർശനം ലഭിക്കും

ഈ തീരു മണിക്കൂറിൽ തന്നോട് നിത്യ പിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ   അനുവദിച്ചു നല്കപ്പെടും. “

പരിശുദ്ധ അമ്മയുടെ സന്ദേശം അനുസരിച്ചു നമ്മൾ ചെയ്യേണ്ടത് :

1.  ഡിസംബർ 8ആം തിയതി ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ യുള്ള സമയം പ്രാത്ഥനയിൽ ചിലവഴിക്കാം. 

2. വീട്ടിലോ ജോലിസ്ഥലത്തോ ദൈവാലയത്തിലോ ഈ സമയം പ്രാത്ഥനയിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാൻ സാധ്യത ഉള്ള എല്ലാത്തിൽ നിന്നും എല്ലാ  തിരക്കുകളിൽ നിന്നും  അകന്നു ദൈവവുമായി ഐക്യത്തിൽ ആയിരിക്കാം.  ( ഈ സമയങ്ങളിൽ മറ്റാരോടും സംസാരിക്കാതെ യും  മൊബൈൽ ഫോൺഉം മറ്റും ഉപയോഗിക്കാതെയും പ്രാർത്ഥനയിൽ തടസമുണ്ടാകുന്നവ യിൽ നിന്നും ഒഴിഞ്ഞു മാറാം)

3. കൈകൾ വിരിച്ചു പിടിച്ചു 51 ആം സങ്കീർത്തനം 3 പ്രാവശ്യം ചൊല്ലി പ്രാർത്ഥന ആരംഭിക്കാം.

4. ഈശോയുടെ പീഡാനുഭവങ്ങളെ പറ്റി ധ്യാനിച്ചും, ജപമാല ചൊല്ലിയും, തന്റെതായ  രീതിയിൽ പ്രാർത്ഥിച്ചും  ദൈവത്തെ സ്തുതിച്ചും, പരിശുദ്ധാത്മാവ് പ്രേരിപ്പിക്കുന്ന പാട്ടുകൾ പാടിയും, സങ്കീർത്തനങ്ങൾ ധ്യാനിച്ചും കൃപയുടെ ഈ മണിക്കൂർ ചിലവഴിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates