കേരള കത്തോലിക്കാ സഭയിലെ മരിയന്‍ വര്‍ഷാചരണത്തിന്റെ പ്രസക്തി

അടുത്ത വര്‍ഷം കേരള കത്തോലിക്കാസഭ മരിയന്‍ വര്‍ഷമായി ആചരിക്കാന്‍ പോകുന്ന കാര്യം ഇതിനകം നാം എല്ലാവരും അറിഞ്ഞുകാണുമല്ലോ. കെസിബിസി യോഗമാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തത്.

ഈ കാലഘട്ടത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിശ്വാസജീവിതത്തില്‍ ഉണര്‍വും ഉത്സാഹവും ഉണ്ടാകുന്നതിനും പരിശുദ്ധ കന്യകാമാതാവിനെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ വിശ്വാസികളുടെ ഇടയില്‍ കൂടുതല്‍ പഠനവിഷയമാക്കുന്നതിനും വേണ്ടിയാണ് വര്‍ഷാചരണം എന്നാണ് കെസിബിസി ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വിവിധ രാജ്യങ്ങള്‍ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതായും മാതാവിന്റെ മാധ്യസ്ഥം കൂടുതലായി യാചിച്ചുപ്രാര്‍ത്ഥിക്കുന്നതായും വിവിധ വാര്‍ത്തകളില്‍ നാം കണ്ടുകഴിഞ്ഞു. എന്തുകൊണ്ടാണ് ലോകം മുഴുവനും ഇപ്പോള്‍ കൂടുതലായി മാതാവിന്റെ വിമലഹൃദയത്തിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുചെല്ലുന്നത്?

പരിശുദ്ധ അമലോത്ഭവത്വത്തിന് മാത്രമേ സാത്താന്റെ മേല്‍ വിജയം നേടാനുള്ള ശക്തിയുള്ളൂ. സാത്താനെ പരാജിതനാക്കാന്‍ മറിയത്തിന് കഴിവുണ്ട്. ഭൂതോച്ചാടന വേളയില്‍ മറിയത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ സാത്താന്‍ പരിഭ്രാന്തനാകുന്നതായി പല ഭൂതോച്ചാടകരും വെളിപെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ രാജ്യം ഭൂമിയില്‍ സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ടവളാണ് പരിശുദ്ധഅമ്മ.

പരിശുദ്ധ അമ്മ നമ്മെ സ്വര്‍ഗ്ഗത്തിലെത്തിക്കുന്ന കോവണിയാണ്. ആത്മീയമായ ഈ നേട്ടങ്ങള്‍ക്ക് പുറമെ ഭൗതികമായും പലവിധ നന്മകള്‍ നല്കാന്‍ മറിയത്തിന് കഴിവുണ്ട്.ലെപ്പാന്റോ യുദ്ധം പോലെയുള്ള നിര്‍ണ്ണായക നിമിഷങ്ങളില്‍ മാതാവിന്റെ മാധ്യസ്ഥശക്തി കൊണ്ട് വിജയം നേടിയ ചരിത്രങ്ങളും നമ്മുടെ മുമ്പിലുണ്ട്.

ചുരുക്കത്തില്‍ ആത്മീയമായും ഭൗതികമായും നമ്മെ സഹായിക്കാന്‍ ദൈവത്താല്‍ പ്രത്യേകമായവിധം കഴിവുനേടിയവളാണ ്പരിശുദ്ധ അമ്മ.

അമ്മയുടെ മാധ്യസ്ഥശക്തി ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ സംഭവങ്ങളിലും നാം അനുഭവിച്ചിട്ടുമുണ്ട്. രാഷ്ട്രീയവും സാമൂഹികവുമായ നിരവധി പ്രതിസന്ധികളിലൂടെയാണ് നാംകടന്നുപോകുന്നത്.

ഇതിന് പുറമെയാണ് പകര്‍ച്ചവ്യാധികളുടെ വിളയാട്ടവും. മതങ്ങള്‍ തമ്മിലുള്ള പോരാട്ടം, വര്‍ഗ്ഗീയത.. സാമ്പത്തികപ്രതിസന്ധി.. നമുക്കുമുമ്പിലുള്ള വെല്ലുവിളികള്‍ ഏറെയാണ്. ഈ സാഹചര്യത്തില്‍ നമുക്ക് ആശ്രയിക്കാവുന്ന ബലമുള്ള കോട്ടയും മാധ്യസ്ഥയുമാണ് പരിശുദ്ധ അമ്മ.

അതുകൊണ്ട് നാം നമ്മുടെ ജീവിതങ്ങളെ കൂടുതലായി മാതാവിലേക്ക് അടുപ്പിക്കണം. അമ്മയോട് പ്രാര്‍ത്ഥിക്കണം. അമ്മയിലേക്ക് അനേകരെ അടുപ്പിക്കണം. ഇത് നമ്മുടെ ദൗത്യമായി നാം ഏറ്റെടുക്കണം.

അമലോത്ഭവതിരുനാള്‍ ദിനത്തില്‍നാം അത്തരമൊരു തീരുമാനമെടുക്കണം. അമ്മ നമ്മെ സഹായിക്കും. എന്റെ നല്ല അമ്മേ എന്നെ ഒരുനാളും കൈവെടിയരുതേ.!

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates