പാറ്റ്ന: പാറ്റന അതിരൂപതയുടെ മെട്രോപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പായി ഡോ. സെബാസ്റ്റിയന്‍ കല്ലുപുര നിയമിതനായി. പാറ്റ്‌ന ആര്‍ച്ച് ബിഷപ്പായിരുന്ന വില്യം ഡിസൂസ രാജിവച്ച ഒഴിവിലേക്കാണ് ബുക്‌സര്‍ രൂപതാധ്യക്ഷനായിരുന്ന സെബാസ്റ്റ്യന്‍ കല്ലുപുരയെ നിയമിച്ചിരിക്കുന്നത്.
പാലാ രൂപതാംഗമായ ഡോ.സെബാസ്റ്റിയന്‍ കല്ലുപുര തീക്കോയി സ്വദേശിയാണ്. പാറ്റ്ന രൂപതയ്ക്കുവേണ്ടി 1984 മെയ് 14 ന് വൈദികനായി. പാറ്റ്‌നയിലെ വിവിധ ഇടവകകളില്‍ വികാരിയായിരുന്നു. 2009 ഏപ്രില്‍ ഏഴിന് ബുക്‌സര്‍രൂപതയുടെ മെത്രാനായി നിയമിതനായി.
സിസിബിഐ കമ്മീഷന്‍ ഫോര്‍ ഫാമിലി ആന്റ് ദ കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാനായി സേവനം ചെയ്തുവരികയായിരുന്നു.