പാരീസ്: നോട്രഡാം ഡീ നീസ് കത്തീഡ്രലില്‍ ഒക്ടോബറില്‍ നടന്ന കത്തി ആക്രമണം ഭീകരവാദമാണെന്ന് സ്ഥിരീകരിച്ചു. ഫ്രഞ്ച് അധികാരികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ് ഇക്കാര്യം.
ഒക്ടോബര്‍ 29 നാണ് ബ്രാഹിം എന്ന 21 കാരന്‍ മൂന്നുപേരെ ദേവാലയത്തില്‍ വച്ച് കൊലപ്പെടുത്തിയത്. മൂന്നുകുട്ടികളുടെ അമ്മയായ 44 കാരി, 55 കാരനായ ദേവാലയശുശ്രൂഷി, 60 വയസുള്ളസ്ത്രീ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അല്ലാഹു അക്ബര്‍ എന്ന് വിളിച്ചുകൊണ്ടായിരുന്നു അക്രമി കൊലപാതകം നടത്തിയത്.
കഴിഞ്ഞ സെപ്തംബറില്‍ കുടിയേറിയ അഭയാര്‍ത്ഥിയാണ് ബ്രാഹിം. ഇയാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 47 കാരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.