ഫാ. ജോസ് അന്ത്യാംകുളത്തിലിന്റെ പൗരോഹിത്യ രജതജൂബിലി സമാപനം ഡിസംബര്‍ 27 ന്

വാല്‍ത്തോസ്‌റ്റോ: സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സ്പിരിച്വല്‍ കമ്മീഷന്‍ ചെയര്‍മാനും ലണ്ടന്‍-വാല്‍ത്താംസ്റ്റോ റെയ്‌നാം മിഷനുകളിലെ ഡയറക്ടറുമായ ഫാ. ജോസ് അന്ത്യാകുളത്തിന്റെ പൗരോഹിത്യ ജൂബിലി വര്‍ഷാചരണത്തിന്റെ സമാപനം ഡിസംബര്‍ 27 ന് ആചരിക്കുന്നു.

സെന്റ് മേരിസ് ആന്റ് ബ്ലസഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഉച്ചയ്ക്ക് 2.30 ന് ഫാ. ജോസ് കൃതജ്ഞതാബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. രാത്രി ഏഴു മണിക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ വെര്‍ച്വല്‍ സമ്മേളനം നടക്കും. വികാരി ജനറാള്‍ മോണ്‍. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാള്‍ ഫാ. ജിനോ അരിക്കാട്ട്, ലണ്ടന്‍ റീജിയന്‍ കോഡിനേറ്റര്‍ ഫാ. ടോമി എടാട്ട് എന്നിവരും റീത്തുകളെ പ്രതിനിധീകരിച്ച് മറ്റ് വൈദികരും അല്മായ സംഘടനാപ്രതിനിധികളും ആശംസകള്‍ അര്‍പ്പിക്കും.

തലശേരി അതിരൂപതയിലെ പാലാവയല്‍ ഇടവകാംഗമായ ഫാ. ജോസ് അന്ത്യാകുളം എംസിബിഎസ് സഭാംഗവും ദൈവവചനപ്രഘോഷകനും മരിയഭക്തനുമാണ്. 1995 ഡിസംബര്‍ 28 ന് കല്യാണ്‍ രൂപതാധ്യക്ഷനായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പള്ളിയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 2010 മുതല്‍ ഭദ്രാവതി രൂപതയുടെ വികാരി ജനറാളായിരുന്നു. വിവിധ ഇടവകകളില്‍ വികാരിയായും സ്‌കൂളുകളില്‍ പ്രധാനാധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2013 ല്‍ ബ്രെന്‍ഡ് വുഡ് രൂപതയിലെ സീറോ മലബാര്‍ ചാപ്ലിയനായി ലണ്ടനിലെത്തി. യൂട്യൂബ് ചാനലിലൂടെ അനുദിന പ്രഭാഷണവും എല്ലാ ബുധനാഴ്ചകളിലുമുള്ള മരിയന്‍ ദിന ശുശ്രൂഷയും വഴിഅനേകരുടെ ജീവിതങ്ങള്‍ക്ക് വെളിച്ചം പകരാന്‍ ഫാ. ജോസ് അന്ത്യാകുളത്തിന്റെ വിവിധ ശുശ്രൂഷകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

വാള്‍ത്താസ്‌റ്റോ, റെയ്‌നാം, ബാസില്‍ഡന്‍, ചെംസ് ഫോര്‍ഡ് മിഷന്‍ അംഗങ്ങള്‍ക്കൊപ്പം മരിയൻ പത്രത്തിന്റെ പ്രാര്‍ത്ഥനാശംസകളും ഫാ. ജോസ് അന്ത്യാകുളത്തിന് സനേഹപൂര്‍വ്വം നേരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates