ഇസ്രായേലിലെ ദേവാലയങ്ങള്‍ക്ക് മുമ്പിലെ ക്രിസ്തുമസ് ട്രീ കത്തിച്ചു

ജെറുസലേം: ഇസ്രായേലിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് മുമ്പിലെ ക്രിസ്തുമസ് ട്രീ കത്തിച്ച നിലയില്‍ കണ്ടെത്തി. സെന്റ് ജോസഫ് മെല്‍ക്കൈറ്റ് കാത്തലിക് ദേവാലയത്തിലെയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെയും ക്രിസ്തുമസ് ട്രീകളാണ് കത്തിച്ചത്. ക്രിസ്തുമസിന്റെ പിറ്റേന്നാണ് അനിഷ്ടകരമായ രണ്ട് സംഭവങ്ങളും അരങ്ങേറിയത്.

ക്രൈസ്തവരെ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് അക്രമികള്‍ ഇപ്രകാരം ചെയ്തതെങ്കിലും സമൂഹത്തെ മുഴുവനുമാണ് ഇത് ബാധിച്ചിരിക്കുന്നത് എന്ന് കത്തോലിക്കാവൃത്തങ്ങള്‍ ഇതു സംബനധിച്ചു പുറപ്പെടുവിച്ച പ്രതികരണത്തില്‍ അറിയിച്ചു.

ക്യാമറയില്‍ പതിഞ്ഞത് രണ്ടു ചെറുപ്പക്കാരാണ് ക്രിസ്തുമസ് ട്രീ കത്തിച്ചത് എന്നാണ്. എന്നാല്‍ മുഖം വ്യക്തമായിരുന്നില്ല എന്ന് മെല്‍ക്കൈറ്റ് വൈദികന്‍ ഫാ. അരിഫ് യാമീന്‍ പറഞ്ഞു. പോലീസ് സംഭവത്തില്‍ കേസെടുത്തുവെങ്കിലും അറസ്റ്റ് നടന്നിട്ടില്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates