കഴിഞ്ഞവര്‍ഷം ലോകമെങ്ങുമായി 42 മില്യന്‍ അബോര്‍ഷനുകള്‍ നടന്നതായി റിപ്പോര്‍ട്ട്. വേള്‍ഡോ മീറ്റര്‍ എന്ന റഫറന്‍സ് വെബ്‌സൈറ്റാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വിവിധ രോഗങ്ങള്‍ കൊണ്ട് കഴിഞ്ഞവര്‍ഷം മരണമടഞ്ഞത് 13 മില്യന്‍ ആളുകളാണ്. 8.2 മില്യന്‍ ആളുകള്‍ കാന്‍സര്‍ രോഗം മൂലം മരണമടഞ്ഞു. പുകവലി, മദ്യപാനം എന്നിവ മൂലം യഥാക്രമം 5.1, 2.5 മില്യന്‍ ആളുകളും കഴിഞ്ഞവര്‍ഷം മരണമടഞ്ഞു. കൊറോണ വൈറസ് മൂലം 1.8 മില്യന്‍ ആളുകളാണ് മരണമടഞ്ഞത്. വാഹനാപകടങ്ങളില്‍ പെട്ട് 1.4 മില്യന്‍ ആളുകളും മരണമടഞ്ഞിട്ടുണ്ട്. 1.1 മില്യന്‍ മരണങ്ങള്‍ ആത്മഹത്യയിലൂടെയും സംഭവിച്ചിട്ടുണ്ട്.
ഇങ്ങനെ പലവിധത്തില്‍ കണക്കെടുത്താല്‍ ലോകമാസകലം കഴിഞ്ഞവര്‍ഷം മരണമടഞ്ഞത് 59 മില്യന്‍ ആളുകളാണ്. അതില്‍ 42 മില്യനും അബോര്‍ഷന്‍ വഴി ഭൂമിയിലേക്ക് ജനിക്കാന്‍ പോലും അവസരം കൊടുക്കാതെ കൊല്ലപ്പെടുകയായിരുന്നു എന്ന കാര്യം നമ്മെ ഞെട്ടിക്കണം.