ഗ്ലാസ്‌ഗോ: സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഫിലിപ്പ് ടാര്‍ഗാഗ്ലിയയുടെ അപ്രതീക്ഷിതമായ ദേഹവിയോഗം വിശ്വാസികളെ നടുക്കത്തിലാഴ്ത്തി. എഴുപതാം പിറന്നാള്‍ ആഘോഷിച്ചതിന്റെ രണ്ടുദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ അന്ത്യം. ഗ്ലാസ്‌ഗോ രൂപതയുടെ മധ്യസ്ഥനായ വിശുദ്ധ മുന്‍ഗോയുടെ തിരുനാള്‍ ദിനത്തിലായിരുന്നു അന്ത്യം എന്നതും മറ്റൊരു പ്രത്യേകത.
2012 ല്‍ രൂപതയുടെ സാരഥ്യം ഏറ്റെടുത്ത അദ്ദേഹത്തിന് ക്രിസ്തുമസിന് ശേഷം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
മരണകാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല എന്ന് അതിരൂപതയുടെ കുറിപ്പില്‍ പറയുന്നു.