മാഡ്രിഡ്: പാരീഷ് ബില്‍ഡിംങില്‍ നടന്ന സ്‌ഫോടനത്തില്‍ നവവൈദികന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ നടന്ന സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഫാ. റൂബെന്‍ പെരേസ് അയാലയാണ് മരണമടഞ്ഞത്.
ജൂണിലായിരുന്നു ഇദ്ദേഹം വൈദികനായത്. വെര്‍ജിന്‍ ദെ ലാ പലോമ ഇടവകയായിലേക്കായിരുന്നു ആദ്യ നിയമനം. അവിടെ പാരിഷ് റെക്ടറിയില്‍ നടന്ന സ്‌ഫോടനത്തിലാണ് അച്ചന് പരിക്ക് പറ്റിയത്. ജനുവരി20 ന് ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു സ്‌ഫോടനം. ഫാ. റൂബെന്റെ സഹോദര വൈദികനില്‍ നിന്ന് അന്ത്യകൂദാശ ലഭിച്ചതിന് ശേഷമായിരുന്നു അന്ത്യം.
സ്‌ഫോടനത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.