അരിന്പൂര്‍: സഭയുടെ ആശുപത്രി ബില്ലുകളുടെ പേരില്‍ വിമര്‍ശനങ്ങളും തെറ്റിദ്ധാരണകളും പരക്കെ ഉയരുന്ന സാഹചര്യത്തില്‍ ഇതാഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭിക്കുന്ന ഫാര്‍മസിയുമായി സഭാവക മുന്നേറ്റം. അഭയം – ശാന്തിഭവന്‍ പാലിയേറ്റീവ് ആന്റ് മെഡിക്കല്‍ സെന്ററിലാണ് പാവപ്പെട്ടവര്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ നല്കുന്ന ഫാര്‍മസി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഫാ. ജോസ് പുന്നോലി പറമ്പില്‍ ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അരിമ്പൂര്‍ സെന്റ് ആന്റണീസ് പളളി വികാരി ഫാ. പോളി നീലാങ്കാവില്‍ അനുഗ്രഹ പ്രാര്‍ത്ഥന നടത്തി.
ചടങ്ങില്‍ വെളുത്തൂര്‍ സെന്റ് ജോര്‍ജ്ജ് പളളി വികാരി. ഫാ. ഫ്രാന്‍സീസ് തലക്കോട്ടൂര്‍, അഭയം പാലിയേറ്റീവ് കെയര്‍ ഡയറക്ടറും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി ഇ ഒയുമായ ഫാ. ജോയ് കൂത്തൂര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് സി, സിസ്റ്റര്‍ സൗമ്യ എഫ് എസ് സി, ചീഫ് കോര്‍ഡിനേറ്റര്‍ പി ജെ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.