വാഷിംങ്ടണ്‍: റിലീജിയസ് സൈറ്റുകള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുഎന്‍ ജനറല്‍ അസംബ്ലി. തീവ്രവാദത്തില്‍ നിന്ന് എല്ലാ റിലീജിയസ് സൈറ്റുകളും സംരകഷിക്കാന്‍ മഹത്തായ ശ്രമം എടുക്കുമെന്നും യുഎന്‍ പ്രഖ്യാപിച്ചു. പ്രമോട്ടിംങ് എ കള്‍ച്ചര്‍ ഓഫ് പീസ് ആന്റ് ടോളറന്‍സ് റ്റു സേഫ്ഗാര്‍ഡ് റിലീജിയസ് സൈറ്റ്‌സ് എന്നാണ് പ്രഖ്യാപനത്തിന് പേരിട്ടിരിക്കുന്നത്.
ചരിത്രത്തിന്റെ ഭാഗമാണ് റിലീജിയസ് സൈറ്റുകള്‍. ഓരോ രാജ്യത്തെയും ജനങ്ങള്‍ക്കും സമൂഹത്തിനും അതുമായി ബന്ധപ്പെട്ട് പാരമ്പര്യങ്ങളുമുണ്ട്. അവയെ ആദരവോടെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പറയുന്നു.