Wednesday, January 22, 2025
spot_img

ജോസഫിന് ദൈവം നല്കിയ അരപ്പട്ടയെക്കുറിച്ച് അറിയാമോ?

മാലാഖയും വിശുദ്ധ യൗസേപ്പും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാക്കാം. യൗസേപ്പിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ പല സന്ദര്‍ഭങ്ങളിലും സ്വപ്നത്തിലൂടെ മാലാഖ മാര്‍ഗ്ഗനിര്‌ദ്ദേശം നല്കുകയും അതനുസരിച്ച് ജോസഫ് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇതിനൊക്കെ പുറമെയും ജോസഫിന്റെ ജീവിതത്തില്‍ മാലാഖ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് സ്വകാര്യവെളിപാടുകള്‍ വ്യക്തമാക്കുന്നത്. പ്രാര്‍ത്ഥനയിലൂടെയും മാലാഖയുടെ സഹായത്താലുമാണ് വിശുദ്ധ ജോസഫ് ആത്മീയമായി ഉന്നതി പ്രാപിച്ചിരുന്നത്.

കൃപയും ആത്മീയപ്രകാശവും നല്കി ജോസഫിനെ വളര്‍ത്തുന്നതിനായി ദൈവം മാലാഖയെയാണ് നിയോഗിച്ചിരുന്നത്. ജോസഫിനോട് നിരവധി തവണ മാലാഖ സംസാരിച്ചിട്ടുണ്ട്. ജോസഫ് വളരുന്നത് അനുസരിച്ച് ഗൗരവത്തിലാണ് മാലാഖയും സംസാരിച്ചിരുന്നത്. ബ്രഹ്മചര്യം പാലിക്കാനുള്ള ജോസഫിന്റെ തീരുമാനത്തില്‍ ദൈവം സംപ്രീതനാണെന്ന് മാലാഖയാണ് ജോസഫിനെ അറിയിച്ചത്.

ജോസഫിന്റെ ഈ തീരുമാനത്തിന് ദൈവം വലിയൊരു സമ്മാനം നല്കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. മനോഹരമായ ഒരു അരപ്പട്ടയായിരുന്നു അത്. സ്വപ്നത്തിൽ അത് ജോസഫിന് നല്കി മാലാഖ പറഞ്ഞത് ഇപ്രകാരമായിരുന്നു:

നിന്റെ തീരുമാനത്തിലുള്ള ദൈവത്തിന്റെ അംഗീകാരമുദ്രയായി ഇത് സമ്മാനിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. നിന്റെ വിശുദ്ധിയുടെതേജസിന് മങ്ങല്‍ കൂടാതെ കാത്തുസൂക്ഷിക്കുന്നതിന് അവശ്യമായ കൃപ ദൈവം നിന്റെ മേല്‍ വര്‍ഷിക്കും. അതിന്റെ അടയാളമായി ഇത് നിന്നെ ധരിപ്പിക്കാന്‍ അവിടുന്ന് എന്നോട് കല്പിച്ചിരിക്കുന്നു.’

അതിന് ശേഷം മാലാഖ ജോസഫിന്റെ അരയില്‍ അരപ്പട്ട കെട്ടിക്കൊടുത്തു.

ജോസഫ് നിദ്രയിൽനിന്നുണർന്നു തറയിൽ മുട്ടുകുത്തി ദൈവം നൽകിയ അനുഗ്രഹത്തിന് ഹൃദയപൂർവം നന്ദി പറഞ്ഞു. തന്മൂലം ശുദ്ധതക്കെതിരായ ഒരു പ്രലോഭനവും ജോസഫിന് നേരിടേണ്ടി വന്നിട്ടില്ല .

വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയ ജിവിത യാത്ര’ എന്ന ഗ്രന്ഥത്തിൽ നിന്ന്

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!