വത്തിക്കാന്‍ സിറ്റി: ഡോക്ടര്‍ ഫാബ്രിസിയോ സോക്കോര്‍സിയുടെ സംസ്‌കാരചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തു. മാര്‍പാപ്പയുടെ സ്വകാര്യ ഡോക്ടറായിരുന്നു ഇദ്ദേഹം. കൊറോണ വൈറസ് സങ്കീര്‍ണ്ണതകളുമായി ബന്ധപ്പെട്ട് ഈ മാസം ഒമ്പതിനായിരുന്നു 78 കാരനായ സോക്കോര്‍സിയുടെ മരണം.
2015 ഓഗസ്റ്റിലായിരുന്നു ഇദ്ദേഹത്തെ തന്റെ സ്വകാര്യഡോക്ടറായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. പാപ്പായുടെ പല അന്താരാഷ്ട്രയാത്രകളിലും ഡോക്ടര്‍ അനുഗമിച്ചിരുന്നു.