Thursday, September 18, 2025
spot_img
More

    ഇറാക്കിലെ സമാധാനത്തിന് വേണ്ടി നിനവെ പ്രെയര്‍

    ബാഗ്ദാദ്: ഇറാക്കിന് നഷ്ടമായ സമാധാനവും സ്ഥിരതയും തിരികെ ലഭിക്കുന്നതിന് നിനവെ പ്രെയര്‍ ആരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനത്തിന് മുന്നോടിയായിട്ടു കൂടിയാണ് നിനവെ ഉപവാസ പ്രാര്‍ത്ഥന നടത്തുന്നത്.

    ജനുവരി 25 ന് ആരംഭിച്ച പ്രാര്‍ത്ഥന 28 ന് സമാപിക്കും. നാം നമ്മുടെ പാപങ്ങളെ പ്രതി മനസ്തപിക്കുക, കോവിഡ് മഹാമാരിയില്‍ നിന്നുള്ള മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക. നമ്മുടെ അസ്തിത്വത്തെക്കുറിച്ച് ധ്യാനിക്കുക, ചിന്തിക്കുക ഐകദാര്‍ഢ്യം പ്രഖ്യാപിക്കുക….. നിനവെ പ്രെയറിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസ്താവനയില്‍ കല്‍ദായ പാത്രിയാര്‍ക്ക കര്‍ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോ ആവശ്യപ്പെട്ടു.

    നോമ്പുകാലത്തിന് മുന്നോടിയായി നിനവെ ഉപവാസപ്രാര്‍ത്ഥന നടത്തുന്നത് ഈസ്റ്റേണ്‍ കത്തോലിക്കാ പാരമ്പര്യത്തിന്റെ ഭാഗമാണ്. യോനാ പ്രവാചകന്‍ മൂന്നുദിവസം തിമിംഗലത്തിന്റെ ഉള്ളില്‍ കഴിഞ്ഞതിന്റെ അനുസ്മരണമായിട്ടാണ് ഈ പ്രാര്‍ത്ഥന നടത്തുന്നത്. മാര്‍ച്ച് അഞ്ചുമുതല്‍ എട്ടുവരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം. ഏറെ പ്രതീക്ഷയോടെയാണ് ഇറാക്ക് ജനത ഈ സന്ദര്‍ശനത്തെ കാത്തിരിക്കുന്നത്.

    എന്നാല്‍ സന്ദര്‍ശനം ഉണ്ടാവുമോയെന്ന കാര്യത്തില്‍ പിന്നീട് മാര്‍പാപ്പ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജനുവരി 21 ന് ബാഗ്ദാദിലെ മാര്‍ക്കറ്റില്‍ ഇസ്സാമിക് സ്‌റ്റേറ്റ് നടത്തിയ ബോംബാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും നൂറുപേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!