അത്ഭുതം! സ്‌ഫോടനത്തില്‍ വൈദികന്‍ കൊല്ലപ്പെട്ടു, സക്രാരി നശിപ്പിക്കപ്പെട്ടു, പക്ഷേ ദിവ്യകാരുണ്യം സുരക്ഷിതം!

ദിവ്യകാരുണ്യത്തില്‍ ഈശോ സന്നിഹിതനാണെന്ന് തെളിയിക്കപ്പെടാന്‍ ഇതാ ഒരു സംഭവം കൂടി. കഴിഞ്ഞ വര്ഷം ജനുവരി 20 നാണ് സ്‌പെയ്ന്‍, മാഡ്രിഡിലെ വെര്‍ജിന്‍ പലോമ ദേവാലയത്തില്‍ ഒരു സ്‌ഫോടനം നടന്നതും നവവൈദികന്‍ കൊല്ലപ്പെട്ടതും.

സ്പാനീഷ് പത്രമായ alwluya ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌ഫോടനത്തില്‍ ദേവാലയത്തിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും കൂദാശ ചെയ്ത ദിവ്യകാരുണ്യത്തിന് യാതൊരു പരിക്കും പറ്റിയിട്ടില്ല എന്നാണ് വാര്‍ത്ത.

സക്രാരി പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു സ്വര്‍ണ്ണം പൂശിയ കുസ്‌തോദിയില്‍സൂക്ഷിച്ചിരുന്ന ദിവ്യകാരുണ്യമാണ് പോറല്‍പോലും ഏല്ക്കാതെ സുരക്ഷിതമായി കാണപ്പെട്ടത്. ലോകത്തില്‍ സമാനമായ പല അത്ഭുതങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറ്റവും പുതിയതാണ് ഈ സംഭവം.

പരിശുദ്ധ പരമദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates