Sunday, July 13, 2025
spot_img
More

    വിശുദ്ധ യൗസേപ്പ്; വിശുദ്ധ യൗസേപ്പ് വര്‍ഷത്തില്‍ വായിക്കാനും ധ്യാനിക്കാനും ഒരു പുസ്തകം

    വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണം പ്രഖ്യാപിച്ചതോടുകൂടിയാണ് പലരും വിശുദ്ധനെക്കുറിച്ചുള്ള പുസ്തകങ്ങളുടെ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ മലയാളത്തില്‍ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് അധികം പുസ്തകങ്ങള്‍ ഇല്ല എന്നതാണ് വാസ്തവം. ഉള്ളവയാകട്ടെ പലതും പഴയതുമാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ പോലും വളരെ കുറച്ച് മാത്രം പരാമര്‍ശിക്കപ്പെടുന്ന വിശുദ്ധ ജോസഫിനെക്കുറിച്ച് നാം കുറച്ചെങ്കിലും മനസ്സിലാക്കുന്നത് ചില സ്വകാര്യ വെളിപാടുകളില്‍ നിന്നാണ്.

    ഇത്തരമൊരു സാഹചര്യത്തിലാണ് വിനായക് നിര്‍മ്മല്‍ എഴുതിയ വിശുദ്ധ യൗസേപ്പ് എന്ന പുസ്തകത്തിന്റെ പ്രസക്തി. വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുളള ചരിത്രവും വ്യക്തിപരമായ നിരീക്ഷണങ്ങളും വിശുദ്ധനോടുളള പ്രാര്‍ത്ഥനകളും ചേര്‍ന്ന അപൂര്‍വ്വമായ കൃതിയാണ് ഇത്.

    മൂന്നുതരം ആളുകള്‍ക്ക് ഈ കൃതി ഏറെ സഹായകരമായിരിക്കും എന്നാണ് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നത്. യൗസേപ്പിതാവിനെക്കുറിച്ചുള്ള ചരിത്രം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിശുദ്ധനോട് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുടുംബനാഥന്‍ എന്ന നിലയില്‍ വിശുദ്ധന്റെ മഹത്വം തിരിച്ചറിയാന്‍ ശ്രമിക്കുന്നവര്‍ക്കും. കൂടാതെ വിശുദ്ധനെക്കുറിച്ചുള്ള നിരവധി വിലപ്പെട്ട അറിവുകളും ചിന്തകളും ഗ്രന്ഥം പങ്കുവയ്ക്കുന്നുണ്ട്.

    ഏറെനാളായി മനസ്സില്‍ യൗസേപ്പിതാവിനെക്കുറിച്ചുണ്ടായിരുന്ന ചിന്തകള്‍ക്കും പുസ്തകം എഴുതണമെന്നുള്ള ആഗ്രഹത്തിനും ഒരു നിമിത്തമായി തീര്‍ന്നത് വിശുദ്ധ ജോസഫ് വര്‍ഷമായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. അതിന്റെ പേരില്‍ വിനായക് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നന്ദിയും പറയുന്നു.

    കോഴിക്കോട് ആത്മ ബുക്‌സാണ് പ്രസാധകര്‍. വില : 100

    amazon.in, atmabooks.com എന്നിവ വഴിയും പുസ്തകം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9746440800,9746077500

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!