ബെയ്ജിംങ്: ക്രൈസ്തവനായ വ്യക്തിക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിഴ ചുമത്തി. ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു എന്നതാണ് കുറ്റം. 25000 ഡോളര്‍ തുകയാണ് പിഴയായി ഒടുക്കേണ്ടത്, നു ഗുവാബോ എന്ന വ്യക്തിക്കാണ് ഈ ദുര്യോഗം.
നാല്പതു പേരോടൊപ്പം ക്രിസ്തുവിന്റെ ജനനത്തിരുനാളില്‍ പ്രാര്‍ത്ഥനകളും പാട്ടുമായി സമയം ചെലവഴിച്ചു എന്നതാണ് അറസ്റ്റിലേക്കും പിഴയിലേക്കും നയിച്ച സംഭവം. നാല്പതില്‍ 20 പേര്‍ കുട്ടികളാണ്. ബിറ്റര്‍ വിന്റര്‍ എന്ന റിലീജിയസ് ലിബര്‍ട്ടി വാച്ച് ഡോഗ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു സാധാരണക്കാരനായ ഗ്രാമീണനെ സംബന്ധി്ച്ച ഇത്രയും വലിയൊരു തുക പിഴയായി കൊടുക്കാന്‍ ബുദ്ധിമുട്ടാണെന്നും വാര്‍ത്ത പറയുന്നു.
2017 മുതല്‍ ചൈനീസേതര ആഘോഷങ്ങള്‍ക്ക് പ്രസിഡന്റ് വിലക്കേര്‍പ്പെടുത്തിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മുതല്‍ കത്തോലിക്കര്‍ക്കും പ്രൊട്ടസ്റ്റന്റുകാര്‍ക്കും ദേവാലയങ്ങളില്‍ പ്രവേശനവും നിരോധിച്ചിട്ടുണ്ട്.