നമ്മുടെ ആത്മീയജീവിതത്തിലെ ഏറ്റവും അവിഭാജ്യഘടകമാണ് മാമ്മോദീസ. സാത്താനെയും അവന്റെ പ്രവൃത്തികളെയും നാം പരിത്യജിക്കുന്നത് മാമ്മോദീസയിലൂടെയാണ്.
ദൈവത്തോടുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കാനുള്ള മഹത്തായ വഴികൂടിയാണ് മാമ്മോദീസ വ്രതവാഗ്ദാനം പുതുക്കുന്നത്. ദൈവത്തെ നാം അനുഗമിക്കുമെന്നും സാത്താനെ തള്ളിക്കളയുമെന്നും നാം അതിലൂടെ വാക്ക് നല്കുകയാണ്. അതുകൊണ്ടുതന്നെ നാം മാമ്മോദീസായിലൂടെ നടത്തുന്ന വാഗ്ദാനം ഓരോ ദിവസവും പുതുക്കുന്നത് സാത്താനെയും അവന്റെ പ്രവൃത്തികളെയും പരിത്യജിക്കാന്‍ ഏറെ സഹായകമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട മോണിംങ് പ്രെയര്‍ എന്ന പുസ്തകത്തില്‍ ഇതിന് വേണ്ടിയുള്ള മനോഹരമായ പ്രാര്‍ത്ഥനയുണ്ട്.
ഈ പ്രാര്‍ത്ഥനയുടെ സ്വതന്ത്ര വിവര്‍ത്തനമാണ് ചുവടെ കൊടുത്തിരിക്കുന്നത്:
മാമ്മോദീസാ വേളയില്‍ ഞാന്‍ നല്കിയ വാഗ്ദാനം ഇതാ ഈ പ്രഭാതത്തില്‍ ഞാന്‍ വീണ്ടും പുതുക്കുന്നു. ഇന്നേ ദിവസം അങ്ങയുടെ മഹത്വത്തിനും സ്‌നേഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ എന്നെ സഹായിക്കണമേ. എന്റെ എല്ലാ ചിന്തകളും വാക്കുകളും പ്രവൃത്തികളും ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.
അങ്ങയുടെ മഹത്വത്തിന് വേണ്ടി അവ ഉപയോഗിക്കാന്‍ എന്നെ സഹായിക്കണമേ സാത്താനെയും അവന്റെ എല്ലാ പ്രവൃത്തികളെയും പരിത്യജിക്കുവാന്‍ എനിക്ക് ശക്തി നല്കണമേ. ആമ്മേന്‍