Friday, March 14, 2025
spot_img
More

    മാതാവ് ഫാത്തിമായില്‍ പറഞ്ഞ ഈ സന്ദേശം മറന്നുപോകല്ലേ…

    ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ മാതാവ് പറഞ്ഞ പ്രധാനപ്പെട്ട കാര്യം ചിലരെങ്കിലും മറന്നുപോകുന്നുണ്ടോ എന്ന് സംശയം. അത് മറ്റൊന്നുമല്ല ആദ്യശനിയാഴ്ച വണക്കത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചാണ്.

    1917 ല്‍ ഫാത്തിമാമാതാവ് ആറു തവണ മൂന്നു ആട്ടിടയബാലകര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോഴും ശനിയാഴ്ച വണക്കത്തിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞിരുന്നു. ആദ്യ ശനിയാഴ്ച ആചരണം ഭക്തിപൂര്‍വ്വം ആചരിക്കാന്‍ നാം ചിലകാര്യങ്ങള്‍ ചെയ്യേണ്ടതുമുണ്ട്.

    കുമ്പസാരിക്കുക, ദിവ്യകാരുണ്യം സ്വീകരിക്കുക, ജപമാലയിലെ അഞ്ചുരഹസ്യം ചൊല്ലുക, ജപമാല രഹസ്യങ്ങളെക്കുറിച്ച് 15 മിനിറ്റ് നേരം ധ്യാനിക്കുക എന്നിവയാണ് അവ.

    എന്തുകൊണ്ടാണ് അഞ്ചു ആദ്യ ശനിയാഴ്ച ആചരണങ്ങള്‍ എന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. മാതാവിന്റെ വിമലഹൃദയത്തെ മുറിപ്പെടുത്തുന്ന അഞ്ചുതരം പാപങ്ങള്‍ക്ക് എതിരെയുള്ള പരിഹാരമെന്ന നിലയിലാണ് അഞ്ച് ആദ്യ ശനിയാഴ്ച ആചരണങ്ങള്‍.

    മാതാവിന്റെ വിമലഹൃദയത്തിന് എതിരെയുള്ള നിന്ദ,കന്യകാത്വത്തിനെതിരെയുള്ള നിന്ദ, ദൈവമാതൃത്വത്തെ നിരസിക്കല്‍, വെറും മനുഷ്യന്റെ അമ്മയായി മാത്രമുള്ള കണക്കാക്കല്‍, മാതാവിന്റെ വിശുദ്ധ ചിത്രങ്ങളെ അപമാനിക്കല്‍, തുടങ്ങിയ തിന്മകള്‍ക്കും പാപങ്ങള്‍ക്കും എതിരെയായിട്ടാണ് ആദ്യശനിയാഴ്ച ആചരണങ്ങള്‍ നടത്തണമെന്ന് മാതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

    ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് നമുക്കും ആദ്യശനിയാഴ്ചയോട് വണക്കമുള്ളവരാകാം.

    ഫാത്തിമാമാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!