Friday, November 22, 2024
spot_img
More

    പഴയ നിയമത്തിലെ ജോസഫും പുതിയ നിയമത്തിലെ ജോസഫും തമ്മില്‍ ബന്ധമുണ്ടോ?

    വിശുദ്ധ ജോസഫിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് പൂര്‍വ്വപിതാവായ യൗസേപ്പും കടന്നുവരും. ഈ രണ്ടു ജോസഫുമാര്‍ തമ്മില്‍ എന്താണ് ബന്ധം?

    പൂര്‍വ്വപിതാവായ ജോസഫ് യൗസേപ്പിതാവിന്റെ ഒരു പ്രതിരൂപമായിരുന്നുവെന്നാണ് ചില സ്വകാര്യവെളിപാടുകളിലൂടെ ലഭിക്കുന്ന നിരീക്ഷണം. പൂര്‍വ്വപിതാവായ ജോസഫിനെ പിതാവ് മറ്റെല്ലാ പുത്രന്മാരെയും കാള്‍സ്‌നേഹിച്ചു. അതുപോലെ ദൈവം എന്ന പിതാവ് യൗസേപ്പിതാവിനെയും അത്യധികമായി സ്‌നേഹിച്ചു. പൂര്‍വ്വയൗസേപ്പിനെ തന്റെ സഹോദരന്മാര്‍ വെറുത്ത് ഒരു അടിമയായി വിറ്റു.

    യൗസേപ്പിതാവിനെയും അദ്ദേഹത്തിന്റെ സ്വന്തക്കാര്‍ മാതാപിതാക്കളുടെ മരണത്തിന് ശേഷം പീഡിപ്പിക്കുകയും വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്തു. ജറുസലെമില്‍ എത്തിച്ചേര്‍ന്ന ജോസഫിന് ആശാരിപ്പണി ചെയ്ത് ജീവിക്കേണ്ടിവന്നു. പൂര്‍വ്വപിതാവായ ജോസഫ് സ്വപ്‌നങ്ങളെ വ്യാഖ്യാനിച്ചപ്പോള്‍ യൗസേപ്പിതാവിന് സ്വപ്‌നങ്ങളെ വ്യാഖ്യാനിച്ചുകൊടുക്കാന്‍ ദൈവം മാലാഖയെ അയച്ചുകൊടുത്തു.

    ഒരു ജോസഫ് ഈജിപ്തിലെ രാജാവിന്റെ പ്രതിനിധിയായിരുന്നുവെങ്കില്‍ നമ്മുടെ ജോസഫ് പാപത്തിന്റെ ദാസ്യത്തെ സൂചിപ്പിക്കുന്ന ലോകമാകുന്ന ഈജിപ്തില്‍ ദൈവത്തിന്റെ പ്രതിനിധിയായിരുന്നു. തന്റെ യജമാനന്റെ ഭാര്യയെ സ്പര്‍ശിക്കാതെ അവനോട് അന്ന് ജോസഫ് വിശ്വസ്തത കാണിച്ചപ്പോള്‍ നമ്മുടെ ജോസഫ് പരിശുദ്ധാത്മാവിന്റെ വിശ്വസ്തനായിരുന്നു.

    പരിശുദ്ധാത്മാവിനോ മറിയത്തിന്റെ കന്യകാത്വത്തിനോ അവന്‍ മങ്ങലേല്പിച്ചില്ല. കൂടാതെ മറിയത്തിന്റെ പരിശുദ്ധിയുടെ കാവല്‍ക്കാരനുമായി.

    ഒര ുജോസഫ് ഈജിപ്തുകാരുടെ ക്ഷേമത്തിനായി കൊയ്‌തെടുത്ത ധാന്യങ്ങളെല്ലാം അറപ്പുരയില്‍ ശേഖരിച്ചു. നമ്മുടെ ജോസഫ് വിശ്വാസികള്‍ക്ക് ശക്തിയും പോഷണവും പ്രദാനം ചെയ്യുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ഗോതമ്പായി മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ജീവവൃക്ഷത്തിന്റെ രകഷിതാവായിരുന്നു.

    ഒര ുജോസഫ് തന്റെ പിതാവിനും സഹോദരന്മാര്‍ക്കും ആശ്വാസകേന്ദ്രമായിരുന്നുവെങ്കില്‍ നമ്മുടെ ജോസഫ് ഇപ്പോഴും എല്ലാ വിശ്വാസികള്‍ക്കും അവരുടെ ഏതൊരു ആവശ്യത്തിനും പ്രത്യേകിച്ച് മരണസമയത്തും ആശ്വാസതീരമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!