Wednesday, September 17, 2025
spot_img
More

    കുരിശിന്റെ നിഴല്‍ വീണ വഴിയില്‍ 10

    പിന്നെ പ്രലോഭകന്‍ അവനെ കൊണ്ടുപോയത് ജെറുസലേം ദേവാലയത്തിന്റെ മുകളിലേക്കാണ്. 200 അടിയോളം ഉയരമുള്ള ആ ദേവാലയത്തിന്റെ മിനാരത്തില്‍ കയറ്റിനിര്‍ത്തിയിട്ട്..പ്രലോഭകന്‍ പറഞ്ഞു ഇവിടെ നിന്ന് നീ താഴേയ്ക്ക് ചാടുക. ഉറപ്പിന് വേണ്ടി ഒരു വചനവും കൊടുത്തു. അവന്‍ നിന്നെ കൈകളില്‍ താങ്ങിക്കോളും. എന്തിനണ് ഇങ്ങനെയൊരു ചാട്ടം. താഴെ നിന്നാല്‍ പോരേ?

    ചിലപ്പോഴൊക്കെ എനിക്കും തോന്നാറുണ്ട് ഇങ്ങനെഉയരങ്ങളില്‍ നിന്ന് താഴേയ്ക്ക ഒന്ന് ചാടിയാലോയെന്ന്. കൈകളില്‍ താങ്ങിക്കോളും എന്ന വചനം പരീക്ഷിക്കാനും അങ്ങനെ താങ്ങപ്പെടുകയാണെങ്കില്‍ അതില്‍ഒരു ആസ്വാദനത്തിന്റെ വഴിയുണ്ട് എന്ന്വ് വിചാരിക്കാനുമൊാക്കെ എന്നെ പ്രലോഭിപ്പിക്കുന്ന ചില അനുഭവങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നുണ്ട്.

    കര്‍ത്താവേ നീയെത്ര സുന്ദരമായി ആ ഒരു സാഹചര്യത്തെ തരണം ചെയ്തു!. ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്ന തിരുവചനം പലപ്പോഴും വായിക്കാതെ കടന്നുപോകാനാണ് എനിക്കിഷ്ടം.

    ദൈവമേ, നീ പറഞ്ഞ വചനത്തിന്റെ പൂര്‍ത്തിയാക്കപ്പെടുന്ന വചനങ്ങള്‍ തിരിച്ചറിയാതെയും വായിക്കപ്പെടാതെയുമാണ് ഞാന്‍ കടന്നുപോകുന്നത്. എന്റെ ജീവിതത്തിലെ പ്രതിസന്ധികളില്‍ നീയെന്നും താങ്ങും തണലുമാണെനിക്ക്. നീയെന്നെ എന്നും കൈകളില്‍ താങ്ങുകയും ചെയ്യും.

    എന്നാല്‍ നിന്നെ പരീക്ഷിക്കാനായി ഞാന്‍ പുറപ്പെടുമ്പോള്‍ ആ പരീക്ഷണങ്ങള്‍ അര്‍ത്ഥശൂന്യങ്ങളാണെന്നും അത് അപകടകരങ്ങളാണെന്നും ജീവിതത്തില്‍ അനാവശ്യമാണെന്നും ദൈവാലയത്തിന്റെ മുകളില്‍ നിന്ന് ചാടാതെ നീയെന്നെ ഓര്‍മ്മപ്പെടുത്തുകയാണ്.

    കര്‍ത്താവേ, പേരും പെരുമയും വലിയ പ്രൊഫൈലുകളുമൊക്കെ ജീവിതത്തില്‍ ആവശ്യമില്ലാത്തതാണെന്ന് നീയെന്നെ പറഞ്ഞുപഠിപ്പിക്കുമ്പോള്‍ ആ പാഠം ഉള്‍ക്കൊള്ളാന്‍ എന്റെ മനസ്സിന്റെ വാതിലുകളെ നീ മലര്‍ക്കെ തുറന്നിടണമേ. ആമ്മേന്‍

    ഫാ.ടോമി എടാട്ട്‌

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!