Sunday, February 8, 2026
spot_img
More

    കുരിശിന്റെ നിഴല്‍ വീണ വഴിയില്‍ 16

    കുരിശിന്റെ നിഴലിലൂടെയാണ് ഞാന്‍ നടന്നുനീങ്ങുന്നത്. തന്റെ യാത്രയ്ക്കിടയില്‍ ത ന്റെ ശിഷ്യന്മാരെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് അങ്ങ് അന്ന് പറഞ്ഞു, എനിക്ക് ജറുസലേമിലേക്ക് പോകേണ്ടിയിരിക്കുന്നു. മുമ്പെന്നോ പറഞ്ഞുവച്ചല്ലോ ജറുസലേം, ജറുസലേം പ്രവാചകന്മാരെ കൊല്ലുകയും തന്റെ അടുക്കലേക്ക് വരുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ എന്ന്. അങ്ങ് യാത്ര ചെയ്യുന്നത് ഇതേ ജെറുസലേമിലേക്കാണ്.

    ചരിത്രം പഠിപ്പിക്കുന്ന പാഠം, ഇന്നലെകള്‍ നല്കുന്ന സന്ദേശം സഹനവും മരണവും കാത്തിരിക്കുന്ന സ്ഥലമാണ് ജറുസലേം എന്നിരിക്കിലും അങ്ങയുടെ യാത്രയുടെ ലക്ഷ്യം ജെറുസലേം ആക്കി തന്നെ അങ്ങ് നിലനിര്‍ത്തി. ഇന്ന് എനിക്ക് അങ്ങ് നല്കുന്ന പാഠം ജീവിതത്തില്‍ പിതാവായ ദൈവം എന്താഗ്രഹിക്കുന്നുവോ അതിലേക്ക് ഒരു കുറുക്കുവഴികളും ഇല്ല എന്നും അതിലേക്ക് എളുപ്പഴവഴിയി്‌ല്ലെന്നുമാണ്.

    അങ്ങ് എത്രയോ നെഞ്ചുറപ്പോടെയാണ് ജെറുസലേമിലാക്കാണ് പോകുന്നതെന്ന് ശിഷ്യരോട് പറയുന്നത്! കര്‍ത്താവേ ഓരോ ദിവസത്തെയും ഉത്തരവാദിത്തങ്ങളുടെ ജെറുസലേമുകള്‍, ഓരോ ദിവസത്തെയും കഷ്ടപ്പാടുകളുടെ ജെറുസലേമുകള്‍, അതിന് ശേഷം മഹത്വത്തിന്റെ ജെറുസലേമുകള്‍ അങ്ങ് എനിക്ക് ഒരുക്കിയിട്ടുണ്ട് പക്ഷേ പലപ്പോഴും ജെറുസലേമില്‍ നിന്ന് അകന്നുപോകാനാണ് എന്റെ ശ്രമം. കുരിശിന്റെ നിഴല്‍ എത്തിനില്ക്കുന്നത് ഈ ജെറുസലേമിലേക്കാണ്.

    അങ്ങ് നടന്നതുപോലെ തല ഉയര്‍ത്തിപിടിച്ചും അഭിമുഖീകരിക്കാന്‍ ഇടയുള്ള എല്ലാ പ്രതികൂല സാഹചര്യങ്ങളെ ഉള്ളില്‍ സൂക്ഷിച്ചും ജെറുസലേം എന്ന മഹത്വത്തിന്റെ ആ രാജാവിന്റെ നഗരത്തിലേക്ക്, സഹനപീഡമരണങ്ങളുടെ ജെറുസലേമിലേക്ക് കടന്നുപോകുമ്പോള്‍ മാത്രമേ എന്റെ ജീവിതം കുരിശിനെ ചേര്‍ത്തുപിടിക്കുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ട് എല്ലാ സഹനങ്ങളെയും എല്ലാ പീഡകളെയും ദൈവത്തിന്റെ കരുണ നിറഞ്ഞ മനസ്സിലൂടെ സ്വീകരിക്കാനുള്ള അനുഗ്രഹം അങ്ങ് എനിക്ക് നല്കിയാലും.
    ഫാ.ടോമി എടാട്ട്

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!