“സാത്താന്റെ ആക്രമണങ്ങള്‍ വരുമ്പോള്‍ എന്നെ വിളിച്ചപേക്ഷിക്കുക” മാതാവ് പറയുന്ന ഈ സന്ദേശം ശ്രദ്ധിക്കൂ

നരകസര്‍പ്പത്തിന്റെ തല തകര്‍ത്തവളാണ് പരിശുദ്ധ അമ്മ. ഭൂതോച്ചാടന വേളയില്‍ സാത്താന്‍ ഏറ്റവും അധികമായി വെറുക്കുന്ന നാമവും പരിശുദ്ധ അമ്മയുടേതാണ്. അതുകൊണ്ട് തന്നെ സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ നാം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടേണ്ടത് അത്യാവശ്യമാണ്. പല ദര്‍ശനങ്ങളിലും മാതാവ് ഇക്കാര്യം വെളിപെടുത്തിയിട്ടുമുണ്ട്.

ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം എന്ന പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സാത്താന്റെ ഏതെങ്കിലും ശാപങ്ങളെക്കുറിച്ച് നീ ബോധവതിയായാല്‍ സാവധാനം ആ വാതില്‍ അടച്ചേക്കുക. എന്നോട് രക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുക.’

അതുപോലെ വിശുദ്ധിക്കുവേണ്ടിയും തന്നോട് പ്രാര്‍ത്ഥിക്കാന്‍ മാതാവ് ആവശ്യപ്പെടുന്നു.’ എന്റെ കുഞ്ഞേ നീ ഇത്രമേല്‍ നിസ്സാരയാണെങ്കിലും എന്റെ സ്പര്‍ശത്താല്‍ അനായാസം നിന്നില്‍ വിശുദ്ധി കൊണ്ടുവരാന്‍ എനിക്ക് സാധിക്കും’

മാതാവിന്റെ ഈ വാക്കുകളില്‍ വിശ്വസിച്ചുകൊണ്ട് സാത്താനിക പീഡകളും ആക്രമണങ്ങളും ഉണ്ടാകുമ്പോള്‍ നമുക്ക് മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാം. വിശുദ്ധിക്കുവേണ്ടിയും നമുക്ക് അമ്മയുടെ മാധ്യസ്ഥം യാചിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates